സൗദി അറേബ്യയുടെ പുതിയ വിദേശകാര്യ മന്ത്രിയായി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദും ഗതാഗത മന്ത്രിയായി സാലിഹ് ബിൻ നാസർ അൽ ജാസറും സത്യപ്രതിജ്ഞ ചെയ്തു.

author-image
admin
Updated On
New Update

സൗദി അറേബ്യയുടെ പുതിയ വിദേശകാര്യ മന്ത്രിയായി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റു .രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസിന്‍റെ മുന്നിൽ നടന്ന സത്യപ്രതിജ്ഞാചടങ്ങിൽ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ മന്ത്രിമാരും വകുപ്പ് ഉദ്യോഗ സ്ഥരും ചടങ്ങില്‍ പങ്കെടുത്തു. മുൻ വിദേശകാര്യ മന്ത്രി ഇബ്രാഹിം അൽ അസഫിനെ നേരത്തെചുമതലയില്‍ നിന്ന് നീക്കിയിരുന്നു.

Advertisment

publive-image

സൗദി അറേബ്യയുടെ പുതിയ വിദേശകാര്യ മന്ത്രിയായി ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ്

1974 ൽ ജർമ്മനിയിൽ ജനിച്ച (45 വയസ്സ്) പ്രായമുള്ള പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ് ഫെബ്രുവരി 10 മുതൽ ജർമനിയിലെ സൗദി അറേബ്യയുടെ അംബാസഡറായി സേവനമനുഷ്ഠി ച്ചിട്ടുണ്ട്. സൗദി അറേബ്യൻ മിലിട്ടറി ഇൻഡസ്ട്രീസ് കമ്പനി (സാമി) ഡയറക്ടർ ബോർഡ് അംഗമാണ്. അൽസലാം എയ്‌റോസ്‌പേസ് ഇൻഡസ്ട്രീസ് കമ്പനിയുടെ ഡയറക്ടർ ബോർഡ് ചെയർമാൻ.കൂടിയാണ് ഫൈസൽ ബിൻ ഫർഹാൻ അൽ സൗദ്

യുഎസിലെ സൗദി അറേബ്യൻ എംബസിയിൽ മുഖ്യ ഉപദേശകനായും സൗദി അറേബ്യയിലെ റോയൽ കോർട്ടിന്റെ ഉപദേശകനായും പ്രവർത്തിച്ചിട്ടുണ്ട്. പുതിയ വിദേശകാര്യമന്ത്രി ഇംഗ്ലീഷും ജർമ്മനും നന്നായി സംസാരിക്കുന്ന വെക്തിതമാണ്

publive-image

സൗദിയിലെ പുതിയ  ഗതാഗത മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ സാലിഹ് ബിൻ നാസർ അൽ ജാസര്‍

മറ്റൊരു രാജകീയ ഉത്തരവ് പ്രകാരം  സൗദി അറേബ്യൻ എയർലൈൻസ് ഡയറക്ടർ ജനറലായ സാലിഹ് ബിൻ നാസർ അൽ ജാസറിനെ പുതിയ ഗതാഗത മന്ത്രിയായി നിയമിച്ചു. നബിൽ അൽ അമൂദിയെ ചുമതലകളിൽ നിന്ന് ഒഴിവാക്കി.

Advertisment