മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയനായ യുവനടൻ മുതൽ ന്യൂജെൻ സംവിധായകൻ വരെ സൗഹൃദ വലയത്തിൽ ! പണം 'മുടക്കാതെ' സിനിമ നിർമ്മിക്കുന്ന ചില 'നിർമ്മാതാക്ക' ളും കുടുങ്ങിയേക്കും ! ഫൈസൽ ഫരീദിനെ നാട്ടിലെത്തിച്ചാൽ ചുരുളഴിയുന്നത് മലയാള സിനിമാലോകത്തെ നിയന്ത്രിക്കുന്ന അധോലോക ബന്ധങ്ങൾ !

author-image
ന്യൂസ് ബ്യൂറോ, ദുബായ്
Updated On
New Update

publive-image

ദുബായ്: നയതന്ത്ര വഴികളിലൂടെയുള്ള സ്വർണക്കടത്തു കേസിൽ മുഖ്യ പ്രതികളിലൊരാളായ ഫൈസൽ ഫരീദ് എൻഐഎയുടെ കസ്റ്റഡിയിൽ. സിനിമാ ലോകത്തെ അധോലോക ബന്ധങ്ങളുടെ വൻനിര തന്നെ വെളിച്ചത്തുവരുമെന്ന് സൂചന.

Advertisment

മലയാളത്തിലെ ഏറ്റവും ശ്രദ്ധേയനായ ന്യൂജെൻ യുവനടൻ മുതൽ ന്യൂജെൻ സംവിധായകൻ വരെ സംശയത്തിന്റെ നിഴലിലാകുന്ന തരത്തിലുള്ള സുഹൃദ്‌വലയമായിരുന്നു ഫൈസലിന്‍റേത്.

സ്വന്തം പോക്കറ്റിൽ നിന്നും പണം മുടക്കാതെ ബിനാമി നിക്ഷേപകരെ വച്ച് സിനിമ നിർമ്മിച്ച് വിലസുന്ന ന്യൂജെൻ സംവിധായകൻ മുതലുള്ള ചില മിർമ്മാതാക്കളൊക്കെ സംശയത്തിന്റെ നിഴലിലാകും.

കൊച്ചിയിലെ സിനിമാ ലോബിയുമായി അഭേദ്യ ബന്ധമാണ് ഫൈസൽ ഫരീദിനുള്ളത്. യുവ താരം ഉൾപ്പെടെ പ്രുമുഖ താരങ്ങളും സംവിധായകരും യുഎയിലെത്തിയാൽ ഫൈസലിന്റെ ആതിഥ്യം സ്വീകരിക്കാതെ മടങ്ങാറില്ല. അവർക്ക് വാഹനവും താമസ സൗകര്യവും മറ്റ് സുഖ സൗകര്യങ്ങളുമൊക്കെ ഒരുക്കിക്കൊടുക്കുന്നത് ഫൈസലായിരുന്നു.

അടുത്ത കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട രണ്ട്‌ സിനിമകളുടെ യുഎഇ നിക്ഷേപവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ വിവാദമായിരുന്നു. ഫൈസൽ ഉൾപ്പെട്ട അധോലോക ലോബിയാണോ ഇതിനു പിന്നിലെന്ന് സംശയിക്കുന്നുണ്ട്.

സിനിമയും സ്വർണ്ണ, മയക്കുമരുന്ന് കള്ളക്കടത്തുമായി ബന്ധപ്പെട്ട അധോലോക ലോബികളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ഏറെ നാളുകളായി കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു. താരങ്ങൾ, ഗായകർ, സംവിധായകർ, പണം മുടക്കാത്ത ചില നിർമ്മാതാക്കൾ എന്നിവർക്കൊക്കെ ഇത്തരത്തിൽ ചില അവിശുദ്ധ കൂട്ടുകെട്ടുകൾ ഉണ്ടെന്ന സംശയം ശക്തമാണ്.

സിനിമയുടെ മറവിലും താരനിശകളുടെ മറവിലുമൊക്കെ പിന്നാമ്പുറങ്ങളിൽ കൂടി ഒഴുകുന്നത് സ്വർണവും മയക്കുമരുന്നുമാണെന്ന സംശയം ഏതാനും നാളുകളായി കേന്ദ്ര ഏജൻസികളുടെ നിരീക്ഷണത്തിലാണ്.
കസ്റ്റംസും ആദായനികുതി വകുപ്പുമൊക്കെ നാളുകളായി ഇത്തരം ആരോപണങ്ങൾക്കു പിന്നാലെ തന്നെയുണ്ട്.

അതിനിടയിലാണ് സ്വർണകടത്തുമായി നേരിട്ട് ബന്ധമുള്ള ഫൈസൽ ഫരീദ് യുഎഇയിൽ അറസ്റ്റിലായിരിക്കുന്നത്. ഇയാളെ നാട്ടിലെത്തിക്കാൻ കഴിഞ്ഞാൽ മലയാള സിനിമയുമായി ബന്ധപ്പെട്ട അധോലക ബന്ധങ്ങളുടെ ചുരുളഴിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.

faisal case
Advertisment