/sathyam/media/post_attachments/Y9tQOg89zL44DkhBztvH.jpg)
ദുബായ്: നയതന്ത്ര വഴികളിലൂടെയുള്ള സ്വർണക്കടത്തു കേസിൽ പ്രധാന പ്രതികളിലൊരാളെന്ന് സംശയിക്കുന്ന ഫൈസൽ ഫരീദിന്റെ കീഴടങ്ങൽ കേരളത്തിലേക്കുള്ള വരവ് ഒഴിവാക്കാനായിരുന്നെന്ന് സംശയം.
കഴിഞ്ഞ വ്യാഴാഴ്ച്ച അഭിഭാഷകനൊപ്പം ഫൈസൽ ഷാർജ പോലീസിന് കീഴടങ്ങുകയായിരുന്നെന്നാണ് റിപ്പോർട്ട്. യുഎഇയിൽ ചെക്കുകേസുകളിൽ ഉൾപ്പെടെ പ്രതിയായ ഫൈസൽ ഇവിടെ പോലീസിൽ കീഴടങ്ങിയാൽ യുഎഇയിൽ കേസുള്ളതിനാൽ ഇന്ത്യയ്ക്ക് കൈമാറില്ലെന്നായിരുന്നു.
ധാരണ.
സാധാരണ നിലയിൽ യുഎഇയിൽ കേസുണ്ടെങ്കിൽ രാജ്യം വിട്ടുപോകാൻ അനുവദിക്കാറില്ല. ഈ നടപടി മുതലാക്കി സ്വർണക്കടത്ത് കേസിൽ നിന്ന് തൽക്കാലം രക്ഷപെട്ടുനിൽക്കാം എന്നായിരുന്നു ഫൈസൽ ലക്‌ഷ്യം വച്ചിരുന്നത്.
എന്നാൽ കേരളത്തിലെ യുഎഇ കോൺസുലേറ്റിനെ മറയാക്കി നടന്ന സ്വർണക്കടത്തിന് നയതന്ത്ര തലത്തിൽ പ്രാധാന്യം ഉള്ളതിനാൽ കേന്ദ്ര ഗവൺമെൻറ് ഇടപെട്ടതോടെയാണ് ഫൈസലിനെ വിട്ടു നൽകാൻ ധാരണയായത്.
അതേസമയം നാലോളം ചെക്ക് കേസുകൾ ഉൾപ്പെടെ യുഎഇയിൽ ഉള്ളതും രാജ്യത്ത് വ്യാജരേഖ ചമയ്ക്കൽ ഉൾപ്പെടെയുള്ള പരാതികൾ ഉള്ളതും ഫൈസലിനെ ഇന്ത്യയ്ക്ക് വിട്ടുനൽകുന്നതിന് നിയമ പരമായ പ്രതിസന്ധികൾ സൃസ്ടിക്കുന്നു.
പ്രതികളായ സ്വപ്ന സുരേഷുമായും സന്ദീപുമായും ആദ്യം അറസ്റ്റിലായ സരിത്തുമായും അടുത്ത ബന്ധമുണ്ടായിരുന്നുവെന്നതിന്റെ തെളിവുകൾ കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. ഇവരിൽ സ്വപ്നയും സന്ദീപുമായി ശിവശങ്കർ പല തവണ പല സ്ഥലങ്ങളിൽ കൂടിക്കാഴ്ച്ച നടത്തിയതിനും തെളിവുകൾ ലഭിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us