ആ ശബ്ദം ഫൈസലിന്റേതല്ല ! ദുബായില്‍ കൊവിഡ് ബാധിച്ച് മരിച്ചയാളുടേതെന്ന പേരില്‍ നവമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വോയ്‌സ് ക്ലിപ്പ് വ്യാജം

New Update

publive-image

യുഎഇ: രണ്ടു ദിവസം മുമ്പാണ് വടകര ഇരിങ്ങണ്ണൂര്‍ എടച്ചേരി സ്വദേശി ഫൈസല്‍ കുന്നത്ത് (46) ദുബായില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

Advertisment

തുടര്‍ന്ന് ഫൈസലിന്റേതെന്ന പേരില്‍ നവമാധ്യമങ്ങളില്‍ ഒരു വോയ്‌സ് ക്ലിപ്പ് വ്യാപകമായി പ്രചരിച്ചിരുന്നു. താന്‍ കൊവിഡ് ബാധിതനാണെന്നും മരിക്കാന്‍ പോവുകയാണെന്നും തരത്തിലായിരുന്നു വോയ്‌സ് ക്ലിപ്പിലെ സന്ദേശം.

ഇതോടൊപ്പം ഫൈസലിന്റേതെന്ന പേരില്‍ ഒരു യുവാവിന്റെ ചിത്രവും വാട്‌സാപ്പുകളില്‍ പ്രചരിച്ചിരുന്നു.

എന്നാല്‍ ആ ചിത്രവും വോയ്‌സ്‌ക്ലിപ്പും ഫൈസലിന്റേതല്ലെന്ന് ഇദ്ദേഹം ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഉടമയും പാര്‍ക്കോ ഗ്രൂപ്പ് ചെയര്‍മാനുമായ പി.പി. അബൂബക്കര്‍ അറിയിച്ചു. ഫൈസലിന്റെ ഭാര്യയും കുട്ടികളും നാട്ടിലാണുള്ളതെന്നും ഇദ്ദേഹം പറഞ്ഞു.

വോയ്‌സ് ക്ലിപ്പിലെ ശബ്ദത്തിനുടമ ഏതോ ഒരു  ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കൊവിഡ് രോഗിയാണെന്നാണ് സൂചന.

Advertisment