/sathyam/media/post_attachments/8Ob2ENuy0B2qTa9JAgop.jpg)
യുപിയിലെ മീററ്റ് പൊലീസ് സ്റ്റേഷനിൽ ബിജെപി പ്രവർത്തകർക്ക് പ്രവേശനമില്ലെന്ന ബാനർ സ്ഥാപിച്ചതായി പ്രചാരണം നടക്കുന്നുണ്ട്. ബിജെപി പ്രവർത്തകരുടെ ഗുണ്ടായിസം കാരണം അകത്തേക്ക് കടത്തിവിടില്ല എന്നാണ് മീററ്റ് പൊലീസ് സ്റ്റേഷന്റെ മുൻപിലുള്ള ബോർഡിലുള്ളത്. പൊലീസ് ആണ് ഇത് സ്ഥാപിച്ചതെന്നാണ് അവകാശവാദം. സമാജ് വാദി പാർട്ടിയുടെ മീഡിയ സെല്ലും അഖിലേഷ് യാദവും അടക്കം ഈ ചിത്രങ്ങൾ ട്വിറ്ററിൽ ഷെയർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ യു പി പൊലിസിനെയും അഖിലേഷ് യാദവ് കുറ്റപ്പെടുത്തി.
എന്നാൽ ഈ ചിത്രങ്ങൾ യുപി പൊലീസ് സ്‌ഥാപിച്ച ബാനറിലേതല്ല. ചിത്രത്തിന്റെ അവകാശവാദം പൊലീസ് നിഷേധിച്ചു. മെയ് 27 ന് സ്റ്റേഷനിൽ എത്തിയ ഒരു കേസുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടാക്കിയ ആളുകളാണ് ബാനർ സ്ഥാപിച്ചത്. ഇവരെ കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. വാർത്ത നിഷേധിച്ച് മീററ്റ് പൊലീസും ട്വീറ്റ് ചെയ്തിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us