Advertisment

ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ബോംബ് വച്ചെന്ന് വിമാനത്തിലിരുന്ന് പൊലീസിനെ വിളിച്ചുപറഞ്ഞ് യുവാവ്‌; കയ്യോടെ പൊക്കി പൊലീസ്‌

New Update

ഡല്‍ഹി: ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ ബോംബ് വച്ചെന്ന് വിമാനത്തിലിരുന്ന് പൊലീസിനെ വിളിച്ചുപറഞ്ഞ യുവാവ്‌ പിടിയില്‍. ഇന്ന് രാവിലെയാണ് സംഭവം.

Advertisment

publive-image

രാവിലെ 7: 45നാണ് വിമാനത്താവളത്തില്‍ ബോംബ് വച്ചെന്ന ഭീഷണി സന്ദേശം പൊലീസിന്  ലഭിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വ്യാജബോംബ് ഭീഷണിയാണെന്ന് പൊലീസ് തിരിച്ചറിഞ്ഞത്. ഫോണ്‍ വിളിച്ച ആകാശ് ദീപ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.

ഡല്‍ഹിയില്‍ നിന്ന് അച്ഛനൊപ്പം പറ്റ്‌നയിലേക്ക് പോകുകയായിരുന്നു ഇയാള്‍. വിമാനത്തിനുള്ളില്‍ വച്ചാണ് ഇയാള്‍ പൊലീസിനെ വിളിച്ചത്ആകാശ് ദീപ് മാനസിക വൈകല്യമുള്ളയാളാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

arrest report
Advertisment