New Update
ബെയ്ജിങ്: കൊവിഡ് വാക്‌സിനെന്ന് പറഞ്ഞ് ഉപ്പുലായനിയും മിനറല്‍ വാട്ടറും വിറ്റ് തട്ടിപ്പ് നടത്തിവന്ന സംഘത്തിലെ പ്രധാനി പിടിയില്‍. കോങ് എന്നയാളാണ് പിടിയിലായത്. ചൈനയിലാണ് സംഭവം നടന്നത്. വ്യാജ കൊവിഡ് വാക്‌സിന്‍ വിറ്റ് കോങ് ഉൾപ്പെടെയുള്ള സംഘം ഏകദേശം 18 മില്യൺ യുവാന്റെ (ഏകദേശം 20 കോടിയിലേറെ രൂപ) സാമ്പത്തികനേട്ടം ഉണ്ടാക്കിയതായും റിപ്പോർട്ടിൽ പറയുന്നു. നിരവധി പേരാണ് വ്യാജ വാക്‌സിന്‍ സ്വീകരിച്ചത്.
Advertisment
കഴിഞ്ഞ ഓഗസ്റ്റ് മുതൽ വ്യാജ വാക്സിനുകളുടെ നിർമാണം ആരംഭിച്ചിരുന്നു. യഥാർഥ വാക്സിന്റെ പാക്കേജ് ഡിസൈനടക്കം കൃത്യമായി മനസിലാക്കിയാണ് കോങ് വ്യാജ വാക്സിനുകൾ വിപണിയിലെത്തിച്ചതെന്നാണ് മാധ്യമങ്ങളുടെ റിപ്പോർട്ട്. ഇതിൽ 600 ബാച്ച് വാക്സിനുകൾ നവംബറിൽ ഹോങ്കോങ്ങിലേക്ക് അയച്ചു. പിന്നാലെ മറ്റു വിദേശ രാജ്യങ്ങളിലേക്കും വ്യാജ വാക്സിൻ കടത്തി.