പാലായിൽ 'ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി'യായി വിലസിയ മുൻ പോലീസുകാരൻ പിടിയിൽ

New Update

publive-image

'ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി' ചമഞ്ഞ് കഴിഞ്ഞ ഒരാഴ്ചയായി പാലായിൽ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ ഓസിൽ താമസിക്കുകയും ടൗണിലെ ഒരു യുവാവിൻ്റെ വില കൂടിയ മൊബൈൽ ഫോൺ മോഷ്ടിക്കുകയും ചെയ്ത കേസില്‍ കണ്ണൂർ ഇരിട്ടി സ്വദേശി പ്രസാദിനെ (49) പാലാ ഡിവൈഎസ്‌പി പ്രഫുല്ലചന്ദ്രൻ, സർക്കിൾ സുനിൽ തോമസ്, എസ്ഐ കെഎസ് ജോർജ് എന്നിവർ ചേർന്ന് തന്ത്രപൂർവം പിടികൂടി. പിടികൂടാനെത്തിയ പോലീസിനോടും 'ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി' ചൂടായി. തന്നെ കണ്ട് സല്യൂട്ട് അടിക്കാത്തതിനായിരുന്നൂ ഈ വിരട്ടൽ.

Advertisment

1993-ൽ കെഎപിയിൽ പോലീസുകാരനായിരുന്ന പ്രസാദിനെ സ്വഭാവദൂഷ്യത്തെ തുടർന്ന് സർവ്വീസിൽ നിന്നു പിരിച്ചുവിടുകയായിരുന്നു. ഇന്ന് ഇയാളെ പാലാ കോടതിയിൽ ഹാജരാക്കും.

pala news
Advertisment