/sathyam/media/post_attachments/2bV8cVWcGeoLLbwvSuu9.jpg)
പാലാ: പാലാ നഗരസഭാ ചെയർമാൻ ആന്റോ ജോസ് പടിഞ്ഞാറേക്കരയുടെ പേരില്‍ വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടിയെടുക്കാന്‍ ശ്രമം. ഇന്നലെ വൈകിട്ട് 3.30 ഓടെയാണ് ഇത് ശ്രദ്ധയില്‍പെട്ടതെന്ന് നഗരസഭാ ചെയര്മാന് പറഞ്ഞു.
തന്റെ ഫോട്ടോ ഉപയോഗിച്ച് ഒറിജിനലിനെ വെല്ലുന്ന തരത്തിലാണ് ഫെയ്സ്ബുക്ക് പേജുണ്ടാക്കിയത്. തുടര്‍ന്ന് ചെയര്‍മാന്റെ പല സുഹൃത്തുക്കള്‍ക്കും പണം ആവശ്യപ്പെട്ട് സന്ദേശം കിട്ടി.
കോവിഡ് ചികിത്സാസഹായത്തിന് വിതരണം ചെയ്യാന്‍ പണം വേണമെന്നായിരുന്നു സന്ദേശം.
ഇതേത്തുടര്‍ന്ന് സുഹൃത്തുക്കളില്‍ പലരും, തന്നെ ബന്ധപ്പെട്ടപ്പോഴാണ് തട്ടിപ്പ് മനസിലായതെന്ന് ആന്റോ ജോസ് പറഞ്ഞു. ഉടന്‍ തന്നെ പാലാ ഡി.വൈ.എസ്.പിക്കും സൈബര്സെല്ലിനും പരാതി നല്കി.
താന്‍ ആരോടും പണം ആവശ്യപ്പെടാറില്ലെന്നും ഇത്തരത്തിലുള്ള സന്ദേശം ആര്‍ക്കെങ്കിലും ലഭിച്ചാല്‍ പണം നല്കി വഞ്ചനയ്ക്കിരയാകരുതെന്നും ചെയര്മാന് ആന്റോ ജോസ് അഭ്യര്‍ത്ഥിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us