പട്ടാള വേഷം ധരിച്ച് സൈനിക കേന്ദ്രത്തിലെത്തിയ തമിഴ്നാട് സ്വദേശി അറസ്റ്റില്‍

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Sunday, January 19, 2020

തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തില്‍ പട്ടാള വേഷം ധരിച്ചെത്തിയ തമിഴ്നാട് സ്വദേശി അറസ്റ്റില്‍. മധുര സ്വദേശിയായ മധു മോഹനാണ് മിലിട്ടറി ഇന്‍റ്റലിജന്‍സിന്റെ പിടിയിലായത്. ഇന്നലെ രാത്രി സംശയകരമായ സാഹചര്യത്തില്‍ മിലിട്ടറി ഏരിയയില്‍ കണ്ടതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

സൈന്യത്തിലേക്ക് ജോലി വാഗ്ദാനം ചെയ്താണ് മധു മോഹന്‍ രാജ് ഇരുപതോളം യുവാക്കളുമായി ഇന്നലെ രാത്രി പാങ്ങോട് സൈനിക ക്യാമ്പിലെത്തിയത്. പട്ടാളക്കാരുടെ സാദൃശ്യമുള്ള വേഷമായിരുന്നു ഇയാള്‍ ധരിച്ചിരുന്നത്.

സംശയകരമായ സാഹചര്യത്തില്‍ ഇയാളെ കണ്ടതോടെ മിലിട്ടറി ഇന്‍ന്റലിജന്‍സ് വിഭാഗം പിടികൂടി ചോദ്യം ചെയ്യല്‍ ആരംഭിച്ചു. ചോദ്യം ചെയ്തതില്‍ നിന്ന് ഇയാള്‍ പട്ടാളക്കാരനല്ലെന്ന് തെളിഞ്ഞു. ഇതോടെ സൈന്യം മധുവിനെ പൂജപ്പുര പൊലീസിന് കൈമാറി.സൈനികവേഷം ദുരുപയോഗം ചെയ്തതിനും ആള്‍മാറാട്ടം നടത്തിയതിനുമാണ് കേസെടുത്തിരിക്കുന്നത്.

×