ലോ​ക്ഡൗ​ണി​നു​ശേ​ഷ​വും രാ​ജ്യ​ത്തെ ഹോ​ട്ട​ലു​ക​ളും റെ​സ്‌​റ്റോ​റ​ന്‍റു​ക​ളും ഒ​ക്ടോ​ബ​ര്‍15​വ​രെ അ​ട​ച്ചി​ടും: ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പേ​രി​ല്‍ വ്യാ​ജ​വാ​ര്‍​ത്ത വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, April 9, 2020

ന്യൂ​ഡ​ല്‍​ഹി: ലോ​ക്ഡൗ​ണി​നു​ശേ​ഷ​വും രാ​ജ്യ​ത്തെ ഹോ​ട്ട​ലു​ക​ളും റെ​സ്‌​റ്റോ​റ​ന്‍റു​ക​ളും ഒ​ക്ടോ​ബ​ര്‍15​വ​രെ അ​ട​ച്ചി​ടു​മെ​ന്ന് ടൂ​റി​സം മ​ന്ത്രാ​ല​യ​ത്തി​ന്‍റെ പേ​രി​ല്‍ വ്യാ​ജ​വാ​ര്‍​ത്ത വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. ഇ​തേ തു​ട​ര്‍​ന്ന് ഇ​ത്ത​ര​മൊ​രു ഉ​ത്ത​ര​വ് ഇ​റ​ങ്ങി​യി​ട്ടി​ല്ലെ​ന്നും ഈ​ഹോ​പോ​ഹ​ങ്ങ​ളി​ല്‍ വി​ശ്വ​സി​ക്ക​രു​തെ​ന്നും പ്ര​സ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ബ്യൂ​റോ അ​റി​യി​ച്ചു.

ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് ഹോ​ട്ട​ലു​ക​ളും റെ​സ്‌​റ്റോ​റ​ന്‍റു​ക​ളും തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ അ​നു​മ​തി​യി​ല്ലെ​ങ്കി​ലും ഭ​ക്ഷ​ണം വീ​ട്ടി​ലെ​ത്തി​ച്ചു ന​ല്‍​കു​ന്ന സേ​വ​ന​ങ്ങ​ള്‍​ക്ക് അ​നു​മ​തി​യു​ണ്ട്. ഇ​തി​നി​ടെ​യാ​ണ് ഹോ​ട്ട​ലു​ക​ള്‍ ഒ​ക്ടോ​ബ​ര്‍ 15നു​ശേ​ഷ​മേ തു​റ​ക്കൂ എ​ന്ന വ്യാ​ജ​വാ​ര്‍​ത്ത വാ​ട്‌​സാ​പ്പ് വ​ഴി​യും ഫേ​സ്ബു​ക്കി​ലൂ​ടെ​യും പ്ര​ച​രി​ച്ച​ത്.

×