വിജയ് സേതുപതി ഫാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വെട്ടേറ്റ് മരിച്ചു; കൊലപാതകത്തിന് പിന്നില്‍ ഭാര്യാസഹോദരന്‍ ഉള്‍പ്പെടെ നാലംഗസംഘം

New Update

publive-image

ചെന്നൈ: നടൻ വിജയ് സേതുപതിയുടെ ഫാൻസ് അസോസിയേഷൻ പ്രസിഡന്റ് വെട്ടേറ്റു മരിച്ചു. പുതുച്ചേരിയിൽ വച്ച് നാലംഗ സംഘമാണ് മുപ്പതു വയസുള്ള ആർ മണികണ്ഠനെ കൊലപ്പെടുത്തിയത്. കൊലപാതകസംഘത്തിൽ ഇയാളുടെ ഭാര്യാസഹോദരനും ഉൾപ്പെടുന്നു.

Advertisment

കൊലപാതകസംഘത്തെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ഫാൻസ് അസോസിയേഷൻ രൂപീകരിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് റിപ്പോർട്ടുകൾ. മണികണ്ഠനും ഭാര്യാസഹോദരന്‍ രാജശേഖറും ചേര്‍ന്നാണ് വിജയ് സേതുപതി ഫാന്‍സ് അസോസിയേഷന്‍ രൂപീകരിച്ചത്.

മണികണ്ഠനെ അസോസിയേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുത്തു. എന്നാല്‍ അസോസിയേഷന്‍ നേതൃസ്ഥാനത്തേക്ക് പരിഗണിക്കാത്തതിനാല്‍ രാജശേഖര്‍ അസ്വസ്ഥനായിരുന്നു. എന്നാല്‍ ഇതേ പേരില്‍ തന്നെ രാജശേഖര്‍ മറ്റൊരു സംഘടനയ്ക്ക് രൂപം നല്‍കുകയും ചെയ്തിരുന്നു.

തുടർന്ന് മണികണ്ഠന്റെ നേതൃത്വത്തിൽ രാജശേഖറെ ചർച്ചയ്ക്കായി വിളിക്കുകയും പുതിയയാതി രൂപീകരിച്ച അസോസിയേഷൻ പിരിച്ചുവിടാൻ ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ, ഇതിന് ഫലമുണ്ടായില്ല. ഇതിന് ശേഷം രാത്രി വീട്ടിലേക്ക് വീട്ടിലേക്ക് പോകുന്നതിനിടെ അക്രമി സംഘം മണികണ്ഠനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.

സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് വെട്ടേറ്റുവീണ മണികണ്ഠനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മണികണ്ഠന്റെ ഭാര്യ വിജയകുമാരിയുടെ പരാതിയിൽ രാജശേഖറിനും മറ്റുള്ളവർക്കും എതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Advertisment