ബോളിവുഡ് നടന്‍ ഫറാസ് ഖാന്‍ അന്തരിച്ചു

author-image
ഫിലിം ഡസ്ക്
New Update

ബോളിവുഡ് നടന്‍ ഫറാസ് ഖാന്‍ (50) അന്തരിച്ചു. 1998ല്‍ പുറത്തിറങ്ങിയ മെഹന്ദി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ താരമാണ് ഫറാസ്. നടി പൂജ ഭട്ടാണ് ഫറാസിന്റെ മരണം ട്വിറ്ററില്‍ സ്ഥിരീകരിച്ചത്.

Advertisment

publive-image

ശ്വാസകോശത്തിലെ അണുബാധ മൂലം കഴിഞ്ഞ ഒരു വര്‍ഷത്തോളമായി ചികിത്സയിലായിരുന്നു നടന്‍. തലച്ചോറിലേക്ക് അണുബാധ പടര്‍ന്നതോടെ ആരോഗ്യസ്ഥിതി മോശമായ ഫറാസിനെ ഒക്ടോബര്‍ എട്ടിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

താരത്തിനായി സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ സല്‍മാന്‍ ഖാനും പൂജയും അടക്കമുള്ളവര്‍ സഹായം എത്തിച്ചതായും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സിനിമ സീരിയല്‍ രംഗത്ത് നിറസാന്നിധ്യമായിരുന്നു ഫറാസ് ഖാന്‍. ഫറെബ്, പൃഥ്വി, ദുല്‍ഹന്‍ ബനോ മേന്‍ തെരി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

film news faraz khan
Advertisment