കൊവിഡ് ബാധ മൂലം മരണമടഞ്ഞവരുടെ നിത്യശാന്തിക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി ഫരീദാബാദ് രൂപതയുടെ ആഭിമുഖ്യത്തിൽ പ്രത്യേക പ്രാർത്ഥന ഇന്ന് ജസോല ദേവാലയത്തിൽ

New Update

publive-image

കൊവിഡ് ബാധ മൂലം മരണമടഞ്ഞവരുടെ നിത്യശാന്തിക്കും അവരുടെ കുടുംബങ്ങളൾക്കും വേണ്ടി ഫരീദാബാദ് രൂപത പ്രത്യേക പ്രാർത്ഥന യജ്ഞം സംഘടിപ്പിക്കുന്നു. ജൂലൈ പത്താം തിയതി ശനിയാഴ്ച (ഇന്ന് ) വൈകിട്ട് ആറിന് ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണി കുളങ്ങരയുടെ മുഖ്യ കാർമികത്വത്തിൽ പ്രത്യേക ദിവ്യബലിയും പ്രാർത്ഥനകളും ജസോല ഫാത്തിമ മാത ഫൊറോന ദേവാലയത്തിൽ വച്ച് നടത്തപ്പെടും.

Advertisment

മരിച്ചു പോയ വ്യക്തികളുടെ ഫോട്ടോകൾ വച്ചായിരിക്കും വിശുദ്ധ ബലിയും മറ്റു പ്രാർത്ഥനകളും നടത്തുക. അവരുടെ കുടുംബാംഗങ്ങൾക്ക് തിരുക്കർമ്മങ്ങളിൽ പങ്കെടുക്കുവാനുള്ള സൗകര്യം ഉണ്ടായിരിക്കും.

പ്രിയപ്പെട്ടവരുടെ വേർപാടിൽ വേദന അനുഭവിക്കുന്ന കുടുംബാംഗങ്ങളെ അനുശോചനമറിയിച്കൊണ്ട് ആർച്ച്ബിഷപ് സന്ദേശം നൽകും . തിരുകർമ്മങ്ങൾക്ക് ശേഷം അദ്ദേഹം ഓരോ കുടുംബത്തെയും പ്രത്യേകം കണ്ട് സംസാരിക്കും.

രൂപത ലിറ്റർജി കമ്മിഷൻ ഡയറക്ടർ ഫാദർ മാർട്ടിൻ പാലമറ്റത്തിന്റെ നേതൃത്വത്തിലായിരിക്കും പ്രാർത്ഥനയജ്ഞം സംഘടിപ്പിക്കുക. രൂപതയുടെ യൂട്യൂബ് ചാനലായ ട്രൂത്ത് ടൈസിംഗ്സ് വഴി പ്രാർത്ഥന യജ്ഞം തൽസമയം സംപ്രേഷണം ചെയ്യപ്പെടും.

ഈ പ്രാർത്ഥന യജ്ഞത്തിന്റെ ഭാഗമായി നേരത്തെ ജൂൺ 26 ശനിയാഴ്ച്ച ദിൽഷാദ് ഗാർഡൻ സെന്റ് ഫ്രാൻസിസ് അസിസി ഫൊറോന പള്ളിയിൽ വച്ച് വിശുദ്ധ ബലിയും പ്രത്യേക പ്രാർത്ഥനകളും നടത്തപ്പെട്ടിരുന്നു. കൊവിഡ് ബാധ മൂലം മരിച്ചവരുടെ കുടുംബങ്ങളിൽ നിന്നും അടുത്ത ബന്ധുക്കൾ അതിൽ പങ്കു കൊണ്ടു . ധാരളം ആളുകൾ ഓൺലൈനായും തിരുകർമ്മങ്ങളിൽ പങ്കെടുത്തു.

Advertisment