തോക്കിൽ നിന്ന് വെടിപൊട്ടി ദുരൂഹ സാഹചര്യത്തിൽ കർഷകൻ മരിച്ചു

New Update

publive-image

Advertisment

കണ്ണൂര്‍: കണ്ണൂരിൽ ആലക്കോട് തോക്കിൽ നിന്ന് വെടിപൊട്ടി ദുരൂഹ സാഹചര്യത്തിൽ കർഷകൻ മരിച്ചു. കാപ്പിമല മഞ്ഞപ്പുല്ലിലെ വടക്കുംകര മനോജാണ് ഇന്നലെ രാത്രി ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. കൃഷിയിടത്തിലിറങ്ങുന്ന കാട്ടുപന്നികളെ വെടിവയ്ക്കാനായി സൂക്ഷിച്ച ലൈസൻസില്ലാത്ത തോക്കിൽ നിന്നാണ് വെടിപൊട്ടിയത്.

രാത്രി എട്ടരയോടെ വെടി ശബ്ദം കേട്ട് അയൽവാസികൾ ഓടിയെത്തുമ്പോൾ വീടിനടുത്ത് പറമ്പിൽ ചോരയിൽ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു മനോജ്. നെഞ്ചിന്‍റെ വലതുഭാഗത്താണ് വെടിയേറ്റത്. മനോജിന്റെ മരണത്തെക്കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

Advertisment