New Update
ന്യൂഡല്‍ഹി: സ്വയംപര്യാപ്ത ഭാരതം സൃഷ്ടിക്കുന്നതില്‍ കര്‍ഷകര്‍ നിര്‍ണായക പങ്ക് വഹിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിവാര റേഡിയോ പ്രഭാഷണ പരിപാടിയായ മന്‍ കി ബാതില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് കാലത്ത് അവർ വലിയ പ്രതിസന്ധികളെ നേരിട്ടിട്ടും പിന്മാറാൻ തയ്യാറായില്ലെന്ന് അദ്ദേഹം പറഞ്ഞു.
കൊവിഡ് പ്രതിസന്ധി കുടുംബ ബന്ധങ്ങളെ ശക്തിപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. നിരവധി കുടുംബങ്ങൾ ഈ സമയത്ത് നിരവധി പ്രശ്നങ്ങളെ നേരിട്ടുവെന്ന് അദ്ദേഹം പറഞ്ഞു.