പുതിയ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന് കര്‍ഷകര്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, December 2, 2020

ന്യൂഡല്‍ഹി: പുതിയ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാന്‍ പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന് കര്‍ഷകര്‍. മൂന്ന് കാര്‍ഷിക നിയമങ്ങളും റദ്ദാക്കുന്നത് വരെ പ്രക്ഷോഭം തുടരുമെന്നും കര്‍ഷക പ്രതിനിധികള്‍ അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ രാജ്യതലസ്ഥാനത്തെ മറ്റു പ്രധാനപ്പെട്ട റോഡുകൾകൂടി തടയുമെന്നും കർഷകർ നേതാക്കൾ ഭീഷണി മുഴക്കി.

നിയമങ്ങൾ കേന്ദ്രം പിൻവലിച്ചില്ലെങ്കിൽ തങ്ങളുടെ ആവശ്യങ്ങൾക്കായി സമ്മർദ്ദം ചെലുത്താൻ വരും ദിവസങ്ങളിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് കർഷക നേതാവ് ഗുർണം സിങ് ചടോണി പറഞ്ഞു. കർഷ സംഘടനകളെ ഭിന്നിപ്പിക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നതായി കർഷക നേതാവ് ദർശൻ പാൽ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു.

×