കാര്‍ഷിക ബില്ലിനെതിരെ പ്രക്ഷോഭം; കര്‍ഷകരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Thursday, November 26, 2020

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍. അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാം.

ചര്‍ച്ചയിലൂടെ ധാരണയിലെത്താമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും കൃഷി മന്ത്രി പറഞ്ഞു. കര്‍ഷക പ്രക്ഷോഭം ഡല്‍ഹി ലക്ഷ്യമാക്കി നീങ്ങുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രസ്താവന.

എന്നാല്‍, ചര്‍ച്ച നടത്താമെന്ന കൃഷി മന്ത്രിയുടെ പ്രസ്താവനയെ കര്‍ഷക സംഘടനകള്‍ എത്രത്തോളം സ്വാഗതം ചെയ്യുമെന്ന് വ്യക്തമല്ല.

മാസങ്ങള്‍ മുമ്പ് സമാന രീതിയില്‍ പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകര്‍ പ്രക്ഷോഭത്തിനിറങ്ങിയപ്പോള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കാമെന്ന വാഗ്ദാനം കൃഷി മന്ത്രി മുന്നോട്ടുവെച്ചിരുന്നു.അന്ന് കൃഷി മന്ത്രിക്ക് പകരം കാര്‍ഷിക സെക്രട്ടറിയെയാണ് കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചക്ക് നിയോഗിച്ചത്.

×