New Update
Advertisment
ന്യൂഡല്‍ഹി: രാജ്യമൊട്ടാകെ ഉയരുന്ന കര്‍ഷക പ്രതിഷേധം ഡല്‍ഹിയില്‍ ശക്തമാകുന്നു. ഹരിയാനയിലെ ആറ് സ്ഥലങ്ങളില്‍ കര്‍ഷകര്‍ പൊലീസ് ബാരിക്കേഡുകള്‍ പിന്നിട്ട് ഡല്‍ഹിയിലേക്ക് നീങ്ങുകയാണ്. കര്‍ഷകര്‍ പ്രതിഷേധം അവസാനിപ്പിക്കണമെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ആവശ്യപ്പെട്ടു.
ട്രെയിന്‍ തടയല്‍ സമരമായി പഞ്ചാബില്‍ മാത്രം ഒതുങ്ങി നിന്ന പ്രതിഷേധം ദില്ലി ചലോ മാര്‍ച്ചിലേക്ക് നീങ്ങിയതോടെ അതിര്‍ത്തികളില്‍ തന്നെ അടിച്ചമര്‍ത്താനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ് അതിര്‍ത്തികളില്‍ കേന്ദ്ര സേനയെ കൂടി വിന്യസിച്ചാണ് സമരത്തെ നേരിടുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഡല്‍ഹിയിലേക്കുള്ള ഒമ്പത് വഴികൾ പൊലീസ് അടച്ചു.