Advertisment

കര്‍ഷകരുടെ പ്രതിഷേധ സമരം 2024 മെയ് വരെ തുടര്‍ന്നുകൊണ്ടുപോകാന്‍ കര്‍ഷക സംഘടനകള്‍ തയ്യറാണെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍

New Update

നാഗ്പുര്‍: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന കര്‍ഷകരുടെ പ്രതിഷേധ സമരം 2024 മെയ് വരെ തുടര്‍ന്നുകൊണ്ടുപോകാന്‍ കര്‍ഷക സംഘടനകള്‍ തയ്യറാണെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നോതാവ് രകേഷ് ടിക്കായത്ത്. 'മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും താങ്ങുവില സംബന്ധിച്ച്‌ നിയമപരമായ ഉറപ്പ് ലഭിക്കണമെന്നുമാണ് തങ്ങളുടെ ആവശ്യം. കര്‍ഷകര്‍ നടത്തുന്ന ആശയപരമായ വിപ്ലവം പരാജയപ്പെടില്ലെ' എന്ന് അദേഹം പറഞ്ഞു.

Advertisment

publive-image

സമരം എത്ര നാള്‍ വരെ നീട്ടികൊണ്ടുപോകുമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് 2024 മെയ് വരെയെന്ന് മറുപടി നല്‍കിയത്. അതേസമയം കര്‍ഷക സമരത്തിന് ഊര്‍ജം നല്‍കുന്നത് സമ്ബന്ന കര്‍ഷകരാണെന്ന ആരോപണം ടിക്കായത്ത് തള്ളി. ഗ്രാമവാസികളായ കര്‍ഷകരും വിവിദ സംഘടനകളുമാണ് സമരം നയിക്കുന്നത്. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ തിരികെപോകാന്‍ ആഗ്രഹിക്കുന്നില്ലെന്നാണ് ഗ്രാമവാസികളായ കര്‍ഷകരുടെ നിലപാട്.

നിയമം പിന്‍വലിക്കില്ലെന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ സമരവും നീട്ടികൊണ്ടുപോകും. രാജ്യത്തെ പ്രതിപക്ഷം ദുര്‍ബലമാണ്. അതുകൊണ്ടാണ് കര്‍ഷകര്‍ തന്നെ കേന്ദ്ര സര്‍ക്കാരിനെതിരെ സമരവുമായി രംഗത്തെത്തിയത്. പ്രതിഷേധത്തെ പിന്തുണയ്ക്കുന്നവര്‍ കേസുകള്‍ നേരിടാനും ജയിലില്‍ കിടക്കാനും വസ്തുവകകള്‍ കണ്ടുക്കെട്ടുന്ന സാഹചര്യം നേരിടാനും തയ്യറായിരിക്കണമെന്ന മുന്നറിയിപ്പും അദേഹം നല്‍കി.

അതേസമയം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമര്‍ ഞായറാഴ്ച അറിയിച്ചിരുന്നു. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നതൊഴികെ മറ്റെന്ത് കാര്യവും കര്‍ഷകര്‍ക്ക് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടാം. പുതിയ കാര്‍ഷിക നിയമങ്ങളെ ഭൂരിഭാഗം കര്‍ഷകരും കാര്‍ഷിക രംഗത്തെ വിദഗ്ധരും പിന്തുണയ്ക്കുകയാണ് ചെയ്യുന്നതെന്ന് തോമര്‍ പറഞ്ഞു.

Advertisment