ശ്രീനഗര്‍ : പൊതു സുരക്ഷാ നിയമപ്രകാരം തടവിലായ ഫറൂഖ് അബ്ദുള്ളയുടെ വീട് ഇപ്പോള്‍ ജയില്‍. ഒരു മുറിയും ശുചിമുറിയും മാത്രമാണ് ഫറൂഖ് അബ്ദുള്ളക്ക് ഇനി ഉപയോഗിക്കാന്‍ സാധിക്കുക.
/sathyam/media/post_attachments/Zn1oUCg2Gr4AIzMJPPOu.jpg)
വീട്ടിലെ മറ്റ് മുറികള്‍ അടച്ചു. കശ്മീരിന്‍റെ പ്രത്യേകപദവി റദ്ദാക്കിയ സമയം മുതല്‍ വീട്ടു തടങ്കലില്‍ ആയപ്പോള്‍ മുതല്‍ ഒപ്പമുണ്ടായിരുന്ന പാചകക്കാരനെയും വീട് ജയില്‍ ആയതോടെ പറഞ്ഞയച്ചു.
നിയമ സഹായം ലഭ്യമാക്കാന്‍ എത്തുന്നവരെയല്ലാതെ മറ്റാരേയും കാണാന്‍ ഇനി ഫറൂഖ് അബ്ദുള്ളക്ക് അനുമതിയില്ല. ഓഗസ്റ്റ് 5 മുതല്‍ ശ്രീനഗറിലെ ഗുപ്കര്‍ റോഡിലെ വസതിയില്‍ വീട്ടുതടങ്കലിലായിരുന്നു ഫറൂഖ് അബ്ദുള്ള.
പ്രത്യേക ഉത്തരവ് പ്രകാരമാണ് ഫറൂഖ് അബ്ദുള്ളയുടെ വീട് ജയിലാക്കി മാറ്റിയത്. ഒരു തടവുകാരന് ലഭ്യമാകുന്ന എല്ലാ സ്വാതന്ത്ര്യവും ഫറൂഖ് അബ്ദുള്ളക്ക് ലഭ്യമാകുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.