കുവൈത്ത് ഫർവാനിയയിൽ സ്വകാര്യ കമ്പനി പ്രതിനിധിയെ തൊഴിലാളികൾ തടഞ്ഞുവെച്ചു: സ്ഥലത്ത് സംഘർഷം: പോലീസ് ആകാശത്തേക്ക് വെടിവെച്ചു

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Wednesday, April 8, 2020

കുവൈത്ത് സിറ്റി: ഫർവാനിയയിൽ സ്വകാര്യ കമ്പനി മാൻഡൂബിനെ( കമ്പനി പ്രതിനിധി) തൊഴിലാളികൾ തടഞ്ഞുവെച്ചത് സംഘർഷത്തിന് ഇടയാക്കി. ഈജ്പ്ഷ്യൻ തൊഴിലാളികളാണ് കമ്പനി പ്രതിനിധിയെ തടഞ്ഞുവെച്ചത്.

ശമ്പളവും പാസ്പോർട്ട്‌ തടഞ്ഞു വെച്ച സ്വകാര്യ കമ്പനി പി ആർ ഓ യെ തെരുവിൽ തടഞ്ഞു വെച്ചത് സംഘർഷത്തിൽ കലാശിക്കുയായിരുന്നു. അതിനിടെ കമ്പനി അധികൃതര്‍ പോലീസിനെ വിവരം അറിയിക്കുകയും പോലീസ് സ്ഥലത്തെത്തുകയും ചെയ്തു .

ഇതോടെ ആറു തൊഴിലാളികള്‍ പൊലീസിനെതിരെ തിരിഞ്ഞു. ഇവര്‍ പോലീസിനെ ആക്രമിക്കാന്‍ ഒരുങ്ങുകയും ചെയ്തു . തുടര്‍ന്ന്  പോലിസ് ആളുകളെ പിരിച്ചു വിടാൻ ഒരു റൗണ്ട് ആകാശത്തേക്ക് വെടിവെക്കുയായിരുന്നു. പിന്നീട് 6 തൊഴിലാളികളെയും അറസ്റ്റ് ചെയ്ത പോലീസ് പ്രതികളെ പ്രോസിക്യൂഷന് കൈമാറി . ഇവരെ ഉടന്‍ നാടുകടത്താനും തീരുമാനം ആയിട്ടുണ്ട്‌.

×