ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ പൂക്കോയ തങ്ങള്‍ക്കായി ഇഡി ലുക്കൗട്ട് നോട്ടീസിറക്കും

New Update

കാസര്‍കോട്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാത്ത ടി കെ പൂക്കോയ തങ്ങള്‍, മകന്‍ എ പി ഇഷാം എന്നിവര്‍ക്കായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലുക്കൗട്ട് നോട്ടീസിറക്കും. ഇവ‌ര്‍ സ്ഥലത്തില്ലെന്ന് അറിയിച്ച്‌ നോട്ടീസ് മടങ്ങിയതോടെയാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

Advertisment

publive-image

മാനേജിംഗ് ഡയറക്ടറായ പൂക്കോയ തങ്ങളെ വിശദമായി ചോദ്യം ചെയ്താല്‍ തട്ടിപ്പുമായി ബന്ധപ്പെട്ടുള്ള നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് ഇഡിയുടെ പ്രതീക്ഷ. അതേസമയം ഇരുപത്തിരണ്ട് ഡയറക്ടര്‍മാരെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നെങ്കിലും രണ്ട് പേര്‍ മാത്രമാണ് ഇഡിയുടെ കോഴിക്കോട് ഓഫീസില്‍ ഹാജരായത്.

ചോദ്യം ചെയ്യലിന് ഹാജരായ പി അഷ്‌റഫ്, പി കുഞ്ഞബ്ദുള്ള എന്നിവര്‍ പൂക്കോയ തങ്ങള്‍ക്കും, പയ്യന്നൂര്‍ ശാഖ മാനേജരായിരുന്ന മകന്‍ ഇഷാമിനുമെതിരെ മൊഴി നല്‍കിയിട്ടുണ്ട്. 2007 മുതല്‍ 2019 വരെ ഡയറക്ടറായിരുന്ന അഷ്‌റഫ് 11 ലക്ഷം രൂപയാണ് നിക്ഷേപിച്ചത്.

fashtion gold
Advertisment