Advertisment

പാഷന്‍ ഫ്രൂട്ടില്‍ നിന്നും ഈ മാര്‍ഗത്തിലൂടെ നല്ല വിളവ് എടുക്കാം

author-image
admin
New Update

പാഷന്‍ ഫ്രൂട്ടില്‍ നിന്നും നല്ല വിളവ് ലഭിക്കാന്‍ ഏറ്റവും അനുയോജ്യമായ മാര്‍ഗമാണ് പ്രൂണിങ്. പാഷന്‍ ഫ്രൂട്ട് ചെടികള്‍ പ്രധാനമായും വളര്‍ച്ച കുറഞ്ഞു മുരടിച്ചു നില്‍ക്കുന്ന സമയം തണുപ്പുകാലമാണ്. ഈ സമയമാണ് പ്രൂണിങ്ങിന് ഏറെ അനിയോജ്യം.

Advertisment

publive-image

ആരോഗ്യമില്ലാത്ത ശിഖിരങ്ങളും ഉണങ്ങിയ വള്ളികളും മൂര്‍ച്ചയേറിയ കത്തികൊണ്ടു മുറിച്ചു മാറ്റണം. നിലത്തു കൂടി പടര്‍ന്നു കിടക്കുന്ന വള്ളികളും കട്ട് ചെയ്തു മാറ്റാം. പ്രൂണിങ് കഴിഞ്ഞ ഉടനെ 5 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി സ്്രേപ ചെയ്ത് കൊടുക്കണം. ഇതു പുതു നാമ്പുകള്‍ പെട്ടന്നു വരാന്‍ സഹായകമാകും. ഒന്ന് – ഒന്നര മാസം കൊണ്ട് തന്നെ കായ്കളും പൂക്കളുമായി തോട്ടം വീണ്ടും നിറയും. വര്‍ഷാവര്‍ഷമുള്ള പ്രൂണിങ്ങ് ചെടിയുടെ ശരിയായ വളര്‍ച്ചക്ക് സഹായിക്കും.

വിളവെടുപ്പ് രണ്ട് തവണ

വര്‍ഷത്തില്‍ പ്രധാനമായും രണ്ടു തവണയാണ് പാഷന്‍ ഫ്രൂട്ട് വിളവെടുക്കുക. ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയും നവംബര്‍ മുതല്‍ ജനുവരിവരെയുമാണ് വിളവു ലഭിക്കാറ്. വര്‍ഷത്തില്‍ ഒരു തവണ വിളവു തരുന്ന ഇനങ്ങളും ഉണ്ട്. ചെടിയില്‍ നിന്നു കൊണ്ട് തന്നെ മൂത്ത് പാകമായി പൊഴിയുന്ന പാഷന്‍ ഫ്രൂട്ടിനാണ് നല്ല രുചിയും മണവും ഉണ്ടാകൂ. ആഴ്ച്ചയില്‍ മൂന്നു തവണ വരെ വിളവെടുക്കാം. നല്ല വളപ്രയോഗവും പരിചരണവും കൊടുക്കുന്ന ഒരു ചെടിയില്‍ നിന്ന് 10 കിലോ വരെ വിളവ് ലഭിക്കാറുണ്ട്. അഞ്ച് വര്‍ഷമാണ് ഒരു പാഷന്‍ ഫ്രൂട്ടിന്റെ ആയുസ്സ്. നാല് വര്‍ഷം കഴിയുമ്പോഴെക്കും വിളവ് കുറയും. ഈ സമയത്ത് പുതിയ തടത്തില്‍ പുതിയ തൈകള്‍ നട്ട് വളര്‍ത്തി പന്തലില്‍ തന്നെ കയറ്റിവിടാം. അപ്പോഴെക്കും പഴയ പാഷന്‍ ഫ്രൂട്ടിന്റ ചെടി വേരോടെ പറിച്ചു കളഞ്ഞ് പുതിയതിന് വളരാന്‍ അവസരം ഒരുക്കണം.

നടുന്ന രീതി

വിത്തുമുളപ്പിച്ച തൈകളാണ് നടാന്‍ അനുയോജ്യം. രണ്ടടി നീളവും വീതിയും താഴ്ചയുമുള്ള കുഴിയില്‍ 10 കിലോഗ്രാം ചാണകപ്പൊടിയോ മറ്റ് കമ്പോസ്റ്റ് വളങ്ങളോ ഇട്ട് മണ്ണുമായി ഇളക്കി ചേര്‍ക്കുക. ഇതിനു ശേഷം തൈ നടുക. ഈര്‍പ്പവും ജൈവാംശവുമുള്ള മണ്ണില്‍ പാഷന്‍ ഫ്രൂട്ട് നന്നായി വളരും. പിന്നീട് പുതുമഴ പെയ്യുന്നതോടെ തടത്തിലെ കളകള്‍ പറിച്ചു ജൈവവളങ്ങള്‍ നല്‍കണം. കൂടാതെ പച്ചില കമ്പോസ്റ്റ്, ചാണക കുഴമ്പ്, ചാരം എന്നിവയെല്ലാം ഫാഷന്‍ ഫ്രൂട്ടിന് വളമായി ഉപയേഗിക്കാം. മെയ്- ജൂണ്‍ മാസങ്ങളിലും സെപ്റ്റംബര്‍-ഒക്‌റ്റോബര്‍ മാസങ്ങളിലുമാണ് പാഷന്‍ ഫ്രൂട്ട് പൂക്കുക.

fashtionfoot 5
Advertisment