/sathyam/media/post_attachments/JVn65qHxpaoASOC3TqEo.jpg)
ടോക്യോ: 'വേഗം, ഉയരം, ശക്തി...' എന്നതായിരുന്നു ഒളിമ്പിക്സിന്റെ മുദ്രാവാക്യമായി അറിയപ്പെട്ടിരുന്നത്. എന്നാല്‍, അതിനൊപ്പം 'ഒത്തൊരുമ' എന്നുകൂടി ചേര്‍ത്തുവേണം ഇനി ഒളിമ്പിക്സ് മുദ്രാവാക്യം വായിക്കാന്‍. ഒളിമ്പിക്സ് ആരംഭിക്കാന്‍ മൂന്നു ദിവസം മാത്രം ബാക്കിയിരിക്കെ ടോക്യോയില്‍ ചേര്‍ന്ന അന്താരാഷ്ട്ര ഒളിമ്പിക്സ് കമ്മിറ്റി (ഐ.ഒ.സി)യുടെ പ്രത്യേക യോഗമാണ് ഒത്തൊരുമയും മുദ്രാവാക്യത്തില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.
കോവിഡ് ഭീതിയില്‍ ലോകം വിറങ്ങലിച്ചു നില്ക്കുന്ന ലോകത്തോടുള്ള ഐക്യദാര്‍ഢ്യമായാണ് 'ഒത്തൊരുമ' കൂടി ഉള്‍പ്പെടുത്തുന്നത്. ഐ.ഒ.സി പ്രസിഡന്റ് തോമസ് ബാകാണ് ഈ നിര്‍ദേശം സമര്‍പ്പിച്ചത്. ഐ.ഒ.സിയുടെ എക്സിക്യുട്ടീവ് യോഗം ബാകിന്റെ നിര്‍ദേശം അംഗീകരിക്കുകയായിരുന്നു.