ഫരീദാബാദ് രൂപത ഫാമിലി അപൊസ്റ്റലെറ്റിന്റെ നേതൃത്വത്തിൽ വെബിനാർ നടന്നു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Monday, May 25, 2020

ന്യൂഡല്‍ഹി:  മാതാപിതാക്കൾക്കു വേണ്ടിയിട്ടുള്ള ഷട്ട് ഡൗൺ ക്രൈസിസ് വെബിമിനാർ ഇ ന്നലെ നടന്നു. ഫരീദാബാദ് രൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, ഫാമിലി അപ്പൊസ്റ്റൊലെറ്റ് ഡയറക്ടർ ഫാദർ ബെന്നി പാലാട്ടി എന്നിവർ വെബിനാറിന് നേതത്വം നൽകി.ഷട്ട്ഡൗൺ കാലഘട്ടത്തിൽ മാതാപിതാക്കൾ നേരിടുന്ന വലിയ പ്രതിസന്ധിയാണ്,കുട്ടികളുടെ പെരുമാറ്റം, ഓൺലൈൻ ഇടപെടൽ, പഠനം, ശാരീരിക- മാനസിക ആരോഗ്യം, ബന്ധങ്ങൾ എന്നിവ.

ഇവയുമായി ബന്ധപ്പെട്ട് ഷട്ട്ഡൗൺ കാലത്ത് ഉടലെടുക്കുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനും, സംശയങ്ങൾക്ക് മറുപടി നൽകാനും ആയി 15 വ്യത്യസ്ത മേഖലകളിൽ നിന്നുള്ള വിദഗ്ധർ ആശയങ്ങൾ പങ്കുവച്ച വിബിനാർ ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങരയുടെ മുഖ്യ പ്രഭാഷണത്തിലൂടെ ആരംഭിച്ചു.

ഈ മഹാമാരിയുടെ കാലഘട്ടത്തിൽ അതിനെ തരണം ചെയ്യുന്നതിനായി മക്കളെ ആത്മീയമായി ശക്തിപ്പെടുത്തണമെന്നും അവരെ ആത്മീയമായി അനുധാവനം ചെയ്യുക എന്നത് ഈ കാലഘട്ടത്തിൽ സഭയുടെയും മാതാപിതാക്കളുടെയും ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വം ആണെന്നും ആർച്ചുബിഷപ്പ് പ്രസ്താവിച്ചു. തുടർന്ന് സുപ്രീം കോർട്ട് ജസ്റ്റിസ് (റിട്ടയേഡ്) കുര്യൻ ജോസഫ് നടത്തിയ സംഭാഷണത്തിൽ ഒരു വിശിഷ്ട വ്യകതിയിൽ നിന്നും ലഭിച്ച സമ്മാനം എത്ര ചെറുതാണെങ്കിലും അതു നൽകിയ ആ വിശിഷ്ട വ്യക്തിയോടുള്ള നമ്മുടെ ആദരവു നിമിത്തം നാം അതിനെ കാത്തു സൂക്ഷിക്കുന്നതു പോലെ മക്കളെ ദൈവത്തിന്റെ സമ്മാനമായി കണ്ട് അവർക്ക് എന്ത് കുറവുകൾ ഉണ്ടെങ്കിലും മാതാപിതാക്കൾ അവരെ അനുധാവനം ചെയ്യണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫാദർ ബെന്നി പാലാട്ടി, ഡി വൈ എസ് പി , ശ്രീ ബിജോ അലക്സാണ്ടർ , എറണാകുളം അങ്കമാലി അതിരൂപത ഫാമിലി അ പൊസ്റ്റൊ ലെറ്റ് ഡയറക്ടർ ഫാ. അഗസ്റ്റിൻ കലേലി, ഫാ.റോബർട്ട് ,ഡോ. റോസ് ജോസ് , ഡോ. ഗീത മരിയ, ശ്രീ ജോജു ചിറ്റിലപ്പിള്ളി, ഐ പി സി ഇന്ത്യയുടെ എം ഡി ശ്രീ ടോണി ചാഴൂർ തുടങ്ങി നാല് രാജ്യങ്ങളിൽ നിന്നുള്ള 15 വിദഗ്ധർ സെമിനാറിൽ സംസാരിക്കുകയും ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്തു.

കുടുംബങ്ങളുടെ വെല്ലുവിളികൾ, കുട്ടികളുടെ മാനസിക പ്രശ്നങ്ങൾ, ഷട്ഡൗണും കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങളും, സ്കൂളും പഠനവും സാദ്യധകളും തുടങ്ങിയ നിരവധി വിഷയങ്ങൾ വെബിനാറിൽ ചർച്ച ചെയ്യപ്പെടുകയും സംശയ നിവാരണം നടത്തുകയും ചെയ്തു.

ഞായറാഴ്ച വൈകീട്ട് 3 മണിക്ക് ആരംഭിച്ച വെബിനാർ വൈകിട്ട് ഏഴ് മണിയോടെയാണ് അവസാനിച്ചത്. സൂം ആപ്പിലൂടെ നടന്ന ഇതിന്റെ ലൈവ് സ്ട്രീമിംഗ് “വീടും വിദ്യാലയവും” എന്ന യൂട്യൂബ് ചാനലിൽ ഉണ്ടായിരുന്നു. നൂറു കണക്കിന് ആളുകൾ ഈ വെബിനാർ തൽസമയം കാണുകയും അവരുടെ ചോദ്യങ്ങളും വിലയിരുത്തലുകളും ലൈവ് ആയി അവതരിപ്പിക്കുകയും ചെയ്തു.

ഇങ്ങനെയുള്ള വെബിനാറുകൾ ഈ കാലഘട്ടത്തിൽ ആ വശ്യമാണെന്നും അതുകൊണ്ട് വ്യത്യസ്ത മേഖലകളെ അടിസ്ഥാനമാക്കിയുള്ള വെബിനാറുകൾ സംഘടിപ്പിക്കുമെന്നും ആർച്ച്ബിഷപ്പ് കുര്യാക്കോസ് ഭരണി കുളങ്ങര തന്റെ സമാപന സന്ദേശത്തിൽ പറഞ്ഞു.

×