ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update
ഉത്തരകാശി: പ്രായപൂർത്തിയാകാത്ത മകളെ ബലാത്സംഗം ചെയ്തെന്ന കണ്ടെത്തലിന് പിന്നാലെ അച്ഛനെതിരെ കേസ് രജിസ്റ്റർ ചെയ്തു. ഉത്തരാഖണ്ഡിലാണ് സംഭവം നടന്നതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്യുന്നു.
Advertisment
ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലാണ് ക്രൂരകൃത്യം നടന്നത്. പ്രതിക്കെതിരെ പോക്സോ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഉത്തരാഖണ്ഡ് പൊലീസ് അറിയിച്ചു. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് വിവരം. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കിയ ശേഷം തുടർ നടപടികൾ ഉണ്ടാകും.