അമ്മയില്‍നിന്ന് അകറ്റാന്‍ പിഞ്ചു മകളുമായി ഗള്‍ഫിലേക്കു കടന്ന യുവാവിനെ സി.ബി.ഐ നാട്ടിലെത്തിച്ചു

ഉല്ലാസ് ചന്ദ്രൻ
Thursday, February 27, 2020

ന്യൂഡല്‍ഹി: അമ്മയില്‍നിന്ന് അകറ്റാന്‍ മൂന്നുവയസുകാരിയെ അച്ഛന്‍ ഗള്‍ഫിലേക്കു കൊണ്ടുപോയി. സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് സി.ബി.ഐ ഇടപെട്ട് മകളെയും അച്ഛനെയും നാട്ടിലെത്തിച്ചു.

ദാമ്പത്യ പ്രശ്‌നങ്ങള്‍ കാരണം മൂന്നുവയസുകാരി റെയ്‌നയുടെ കസ്റ്റഡി വേണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷ അമന്‍ ലോഹിയയും ഭാര്യ കിരണ്‍ കൗറും കോടതിയില്‍ നല്‍കിയിരുന്നു.

തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി കുഞ്ഞിന്റെ കസ്റ്റഡി കിരണ്‍ കൗറിനു നല്‍കി. കുഞ്ഞുമായി രാജ്യം വിടരുതെന്നും പിതാവിന് ആഴ്ചയില്‍ മൂന്നു ദിവസം ചില മണിക്കൂറുകള്‍ കുഞ്ഞിനൊപ്പം ചെലവിടാമെന്നും കോടതി ഉത്തരവിട്ടു. അമന്റെ പാസ്‌പോര്‍ട്ടും കോടതി വാങ്ങിവച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 24-ന് മകളെ കാണാനെത്തിയ അച്ഛന്‍ കുഞ്ഞുമായി കടന്നു.

നേരിട്ട് ദുബായിലേക്കു കടക്കാതെ ഇയാള്‍ നേപ്പാള്‍ വഴി മറ്റു ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടന്ന് പിന്നീടാണ് ദുബായിലേക്ക് എത്തിയത്. കരീബിയന്‍ രാജ്യമായ കോമണ്‍വെല്‍ത് ഓഫ് ഡൊമിനിക്കയുടെ പാസ്‌പോര്‍ട്ടിലാണ് ഇയാള്‍ രാജ്യം വിട്ടത്.

കുഞ്ഞിനെ തിരികെയെത്തിക്കാന്‍ സുപ്രീം കോടതിയാണ് സി.ബി.ഐയോടു നിര്‍ദേശിച്ചത്. കേസ് റജിസ്റ്റര്‍ ചെയ്ത സി.ബ.ിഐ സംഘം ദുബായില്‍ എത്തി ഭരണകൂടവുമായി സംസാരിച്ചാണ് കുഞ്ഞിനെയും അമനെയും നാട്ടിലെത്തിച്ചത്.

×