മകളെക്കാള്‍ അവര്‍ ജാതിയെ ഇഷ്ടപ്പെട്ടിരുന്നു; ദലിത് യുവാവിനെ പ്രണയിച്ചതിന് 17 കാരിയെ പിതാവ് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതായി പൊലീസ്

author-image
Charlie
Updated On
New Update

publive-image

മൈസൂറു:  ദലിത് യുവാവിനെ പ്രണയിച്ചതിന് മകളെ പിതാവ് കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയതായി പൊലീസ്. കര്‍ണാടകയില്‍നിന്നാണ് ദുരഭിമാനക്കൊലയുടെ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്നത്. മൈസൂറിലെ പെരിയപട്ടണയിലായിരുന്നു സംഭവം. രണ്ടാം വര്‍ഷ പ്രീ-യൂനിവേഴ്സിറ്റി വിദ്യാര്‍ഥിനി ശാലിനിയെന്ന 17 കാരിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് സുരേഷിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ: കര്‍ണാടകയിലെ സവര്‍ണ വിഭാഗമായ വൊകലിഗ വിഭാഗത്തില്‍ ഉള്‍പെട്ടതാണ് ശാലിനിയുടെ കുടുംബം. സമീപത്തുള്ള മെളഹള്ളി ഗ്രാമത്തിലെ ദലിത് യുവാവായ മഞ്ജുനാഥുമായി പെണ്‍കുട്ടി മൂന്ന് വര്‍ഷമായി പ്രണയത്തിലായിരുന്നു. ഇതിനെ എതിര്‍ത്ത വീട്ടുകാര്‍ യുവാവിന്റെ പേരില്‍ പരാതി നല്‍കിയിരുന്നു.

തുടര്‍ന്ന് സ്റ്റേഷനില്‍ ഹാജരായ പെണ്‍കുട്ടി, പക്ഷേ, താന്‍ യുവാവുമായി പ്രണയത്തിലാണെന്നും വീട്ടുകാര്‍ക്കൊപ്പം പോകില്ലെന്നും നിലപാട് എടുത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടിയെ അധികൃതര്‍ സര്‍കാര്‍ സംരക്ഷണ കേന്ദ്രത്തിലാക്കി. പിന്നീട് പെണ്‍കുട്ടി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ബന്ധുക്കളെത്തി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവരികയായിരുന്നു.

തുടര്‍ന്നും പെണ്‍കുട്ടി പ്രണയബന്ധത്തില്‍ നിന്നും പിന്മാറില്ലെന്നും യുവാവിനെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂവെന്നും ആവര്‍ത്തിച്ചു. ഇതില്‍ പ്രകോപിതനായ പിതാവ് മകളെ കഴുത്തുഞെരിച്ച്‌ കൊല്ലുകയായിരുന്നു. കൊലപ്പെടുത്തിയ ശേഷം പെണ്‍കുട്ടിയുടെ മൃതദേഹം യുവാവിന്റെ ഗ്രാമത്തിലെ ഒരു കൃഷിയിടത്തില്‍ കൊണ്ടിട്ടു.

താന്‍ കൊല്ലപ്പെടുകയാണെങ്കില്‍ തന്റെ മരണത്തിന് കാമുകന്‍ മഞ്ജുനാഥ് ഉത്തരവാദിയായിരിക്കില്ലെന്ന് ചൂണ്ടിക്കാണ്ടി പെണ്‍കുട്ടി നേരത്തെ തന്നെ പൊലീസിന് കത്ത് നല്‍കിയിരുന്നു. എന്നെ അച്ഛന്‍ നിരന്തരം അസഭ്യം പറഞ്ഞു, നിരന്തരം മര്‍ദിച്ചു, മകളെക്കാള്‍ അവര്‍ ജാതിയെ ഇഷ്ടപ്പെടുന്നുവെന്നും ശാലിനിയുടെ കുറിപ്പില്‍ പറയുന്നു. താന്‍ കൊല്ലപ്പെട്ടാല്‍ തന്റെ മരണത്തിന് മാതാപിതാക്കള്‍ മാത്രമായിരിക്കും ഉത്തരവാദികള്‍ എന്ന് പെണ്‍കുട്ടി യുവാവിനോട് പറയുന്ന ഓഡിയോ ക്ലിപും പൊലീസിന് കൈമാറിയിട്ടുണ്ട്.

അതേസമയം, മഞ്ജുനാഥിനെ കൊല്ലാന്‍ രണ്ട് ലക്ഷം രൂപ പെണ്‍കുട്ടിയുടെ മാതാപിതാക്കളായ സുരേഷും ബേബിയും വാടകക്കൊലയാളികള്‍ക്ക് വാഗ്ദാനം ചെയ്തിരുന്നതായും മൂന്ന് വ്യാജപരാതികള്‍ യുവാവിനെതിരെ നല്‍കിയിരുന്നതായും യുവാവിന്റെ ബന്ധുക്കള്‍ ആരോപിച്ചു.

Advertisment