ദേശീയം

ഒരു വയസ്സുള്ള കുഞ്ഞിനെ 3 ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമിച്ച് അച്ഛന്‍; അമ്മ തടഞ്ഞതോടെ കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന് യുവാവിന്റെ പ്രതികാരം

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, July 30, 2021

യുപി: യുപിയിലെ അമ്രോഹയിൽ ഒരു വയസ്സുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊന്ന് പിതാവ്‌. മൂന്ന് ലക്ഷം രൂപയ്ക്ക് കുഞ്ഞിനെ വില്‍ക്കാനുള്ള പിതാവിന്റെ ശ്രമം കുഞ്ഞിന്റെ അമ്മ തടഞ്ഞതോടെയാണ് കൊലപാതകം.

സംഭവ സമയത്ത് യുവതി അയല്‍വീട്ടില്‍ പോയിരുന്നു, തിരികെ എത്തിയപ്പോഴാണ് കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്തു. നിലവിൽ പോലീസ് ഇക്കാര്യം അന്വേഷിച്ചുവരികയാണ്.

നാല് വർഷം മുമ്പ് വിവാഹിതയായ അവർക്ക് രണ്ട് കുട്ടികളുണ്ട്. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് പിതാവ് തന്റെ ഒരു വയസുള്ള മകനെ ശ്വാസം മുട്ടിച്ച് കൊന്നത്. സംഭവം നടക്കുമ്പോൾ യുവതി അയല്‍വീട്ടില്‍ പോയിരുന്നു.

വീട്ടിൽ തിരിച്ചെത്തിയപ്പോൾ പിതാവ് മകന്റെ വായിൽ അമർത്തിക്കൊണ്ടിരിക്കുന്നതാണ് കണ്ടത്‌. മകനെ പിടിച്ചുവാങ്ങി ഡോക്ടറുടെ സ്ഥലത്തേക്ക് കൊണ്ടുപോയെങ്കിലും ഡോക്ടർ കുഞ്ഞ്‌ മരിച്ചതായി പ്രഖ്യാപിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിട്ടുണ്ട്.

×