Advertisment

കേസിലെ മുഖ്യപ്രതി ശിവം ത്രിവേദി ജാമ്യത്തില്‍ ഇറങ്ങിയതോടെയാണു ഭീഷണി തുടങ്ങുന്നത് ; പിടികിട്ടാപ്പുള്ളിയായിരുന്ന മറ്റൊരു പ്രതി കൂടി ജാമ്യം നേടിയതോടെ പരാതി പിന്‍വലിക്കാന്‍ ഭീഷണിയും സമ്മര്‍ദവും കൂടി ;  ഉന്നാവിലെ പെണ്‍കുട്ടിയുടെ പിതാവ് പറയുന്ന കാര്യങ്ങള്‍ ഇങ്ങനെ

New Update

ഉന്നാവോ : ഉന്നാവിലെ മുഖ്യപ്രതി ശിവം ത്രിവേദി നവംബര്‍ അവസാനം ജാമ്യത്തില്‍ ഇറങ്ങിയതോടെയാണു യുവതിക്കു നേരെ ഭീഷണി തുടങ്ങുന്നത്. ശിവത്തിന്റെ കുടുംബവും ഭീഷണിപ്പെടുത്തി.

Advertisment

publive-image

പിടികിട്ടാപ്പുള്ളിയായിരുന്ന മറ്റൊരു പ്രതി കൂടി ജാമ്യം നേടിയതോടെ പരാതി പിന്‍വലിക്കാന്‍ ഭീഷണിയും സമ്മര്‍ദവും കൂടി. ഇക്കാര്യം പൊലീസിനെ അറിയിച്ചെങ്കിലും സുരക്ഷ ഒരുക്കാനോ പ്രതികള്‍ക്കെതിരെ നടപടിയെടുക്കാനോ തയാറായില്ല.- കൊല്ലപ്പെട്ട യുവതിയുടെ പിതാവ് പറയുന്നു .

ഇതിനിടെ, പ്രതികള്‍ക്ക് അനുകൂലമായി ഭരണകക്ഷിയിലെ ചില നേതാക്കള്‍ എത്തിയെന്ന വിവരവും പുറത്തു വന്നു. യുവതി പൊള്ളലേറ്റു ചികിത്സയില്‍ കഴിയുമ്പോഴും പ്രതികളുടെ ബന്ധുക്കള്‍ അവളുടെ കുടുംബത്തെ ഭീഷണിപ്പെടുത്തിയെന്നും പിതാവ് പറഞ്ഞു

Advertisment