രണ്ടു വയസുകാരിയായ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; പിതാവിന്റെ വധശിക്ഷ നടപ്പാക്കി

New Update

publive-image

വാഷിങ്ടണ്‍: രണ്ടു വയസുകാരിയായ മകളെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പിതാവിന്റെ വധശിക്ഷ നടപ്പാക്കി. ആല്‍ഫ്രഡ് ബര്‍ഗേയിസ് (52) എന്നയാളെ വധിച്ചത്. ലൂസിയാന സ്വദേശിയാണ് ഇയാള്‍. 2002ലാണ് ഇയാള്‍ മകളെ കൊലപ്പെടുത്തിയത്.

Advertisment

മരുന്ന് കുത്തിവച്ചാണ് വധശിക്ഷ നടപ്പാക്കിയത്. 2021 ജനുവരി 20ന് മുന്‍പ് അഞ്ച് വധശിക്ഷകള്‍ കൂടി നടപ്പാക്കുമെന്നാണ് ട്രംപ് ഭരണകൂടം വ്യക്തമാക്കുന്നത്.

ദിവസങ്ങളോളം പിഞ്ചുമകളെ കൈകാലുകള്‍ കെട്ടിയിട്ടാണ് ഇയാള്‍ ക്രൂരമായി പീഡിപ്പിച്ചത്. കുട്ടിയുടെ മുഖം ഇയാള്‍ ഇടിച്ച് തകര്‍ത്തു. കുട്ടിയുടെ ശരീരത്തില്‍ ഇലക്ട്രിക് വയര്‍ ചുറ്റി ഷോക്കേല്‍പ്പിച്ചു. ടെക്സാസില്‍ വച്ചായിരുന്നു ക്രൂരമായ പീഡനം.

Advertisment