Advertisment

അച്ഛന്‍റെ ചിതാഭസ്മം മദ്യത്തില്‍ കലര്‍ത്തി പ്രിയപ്പെട്ട പബ്ബിന് മുന്നിലെ അഴുക്കുചാലില്‍ ഒഴുക്കി മക്കള്‍

New Update

അച്ഛന്‍റെ ചിതാഭസ്മം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം 'നിമഞ്ജനം' ചെയ്ത് കുടുംബം. കെവിന്‍ മക്ഗ്ലിന്‍ഷെയുടെ കുടുംബമാണ് അദ്ദേഹം ആഗ്രഹിച്ചതുപോലെ ചിതാഭസ്മം ഒഴുക്കിയത്. കെവിന് ഏറെ പ്രിയപ്പെട്ട പബ്ബിന് മുന്നിലെ അഴുക്കുചാലിലാണ് മദ്യത്തില്‍ കലര്‍ത്തി ചിതാഭസ്മം ഒഴുക്കിയത്. ബ്രിട്ടനിലെ കവന്‍ട്രിയിലാണ് സംഭവം.

Advertisment

publive-image

66ാം വയസില്‍ മരണത്തിന് കീഴടങ്ങുന്നതിന് മുന്‍പാണ് കെവിന്‍ തന്റെ ഭ്രാന്തമായ ആഗ്രഹം കുടുംബത്തോട് വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ മകന്‍ ഓവനും മകള്‍ കാസിഡിയും ചേര്‍ന്ന് കെവിന്റെ ജന്മദിനത്തില്‍ അവസാന ആഗ്രഹം സഫലമാക്കുകയും ചെയ്തു. മകന്‍ ഓവനാണ് അച്ഛന്റെ ചിതാഭസ്മം ഫുള്‍ ഗ്ലാസ് ബിയറില്‍ ഇട്ടത്. തുടര്‍ന്ന് മദ്യത്തില്‍ നന്നായി കലര്‍ത്തി. ഈ സമയമത്രയും പിന്തുണയുമായി കുടുംബം ഒപ്പമുണ്ടായിരുന്നു.

തുടര്‍ന്ന് ചിതാഭസ്മം കലര്‍ത്തിയ ബിയര്‍ ഗ്ലാസുമായി കുടുംബം പബ്ബിന് മുന്നില്‍ ഒത്തുകൂടി. ഗ്ലാസും കൈയിലേന്തി മകന്‍ പിതാവിനെ അനുസ്മരിച്ച്‌ സംസാരിച്ചു. ചിതാഭസ്മം അടങ്ങിയ ബിയര്‍ അദ്ദേഹം അഴുക്കുചാലിലേക്ക് ഒഴുക്കി. ഇന്നും ഇന്നലെയും അല്ല, 2018ലായിരുന്നു ഇത് നടന്നത്.

''ഹോളിബുഷ് എന്ന പബ്ബിനെ അച്ഛന്‍ വളരെയേറെ ഇഷ്ടപ്പെട്ടിരുന്നു. എല്ലാ ദിവസവും അദ്ദേഹം അവിടെ സന്ദര്‍ശിക്കുമായിരുന്നു. ഞാന്‍ മരിക്കുമ്ബോള്‍ എന്നെ ഇവിടെ ഒഴുക്കണമെന്ന് പറയുമായിരുന്നു.

FATHERFUNERAL
Advertisment