അച്ഛനുമായുള്ള ബന്ധം സുദൃഢമാക്കണമെന്ന് ആഗ്രഹമുണ്ടോ? എങ്കില്‍ ഈ ഫാദേഴ്സ് ഡേയില്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞുവയ്ക്കാം...
/sathyam/media/post_attachments/rMtDvobAJ2M1bp5Pk8Ot.jpg)
അച്ഛന്‍റെ അഭിരുചികള്‍ക്ക് അനുസരിച്ച വിഷയങ്ങളില്‍ അച്ഛനുമായി സംഭാഷണം, സംവാദം എന്നിവയിലേര്‍പ്പെടാം. അത് സ്പോര്‍ട്സോ, രാഷ്ട്രീയമോ എന്തുമാകാം.
എത്ര തിരക്കാണെങ്കിലും അച്ഛനുമായി ചെലവിടാന്‍ സമയം കണ്ടെത്തുക. വീക്കെന്‍ഡിലോ മറ്റോ ഇതിനായി തന്നെ സമയം മാറ്റിവയ്ക്കുക. ഒന്ന് പുറത്തുപോകാനോ, ഒരുമിച്ച് കാപ്പി കഴിക്കാനോ, ഒരു ഡ്രൈവ് പോകാനോ എങ്കിലും ശ്രമിക്കുക.
വിനോദത്തിനായുള്ള കാര്യങ്ങളില്‍ അച്ഛനൊപ്പം കൂടുന്നതും ബന്ധം സുദൃഢമാക്കാന്‍ സഹായിക്കും. ഗാര്‍ഡനിംഗ്, മീന്‍പിടുത്തം, വര്‍ക്കൗട്ട് എല്ലാം ഇതിനുദാഹരണമാണ്.
നമുക്ക് പ്രധാനമെന്ന് തോന്നുന്ന കാര്യങ്ങള്‍, പ്രത്യേകിച്ച് ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അച്ഛനുമായി ചര്‍ച്ച ചെയ്യാനും തുറന്ന് സംസാരിക്കാനും ശ്രമിക്കുക.
അച്ഛനുമായുള്ള സംസാരത്തിലും പെരുമാറ്റത്തിലുമെല്ലാം സത്യസന്ധത പുലര്‍ത്തുക. സുതാര്യമായ ബന്ധത്തിന് എപ്പോഴും മാറ്റ് കൂടും.
അച്ഛന് ഏത് ഘട്ടത്തിലും പിന്തുണയായി നില്‍ക്കാന്‍ ശ്രമിക്കുക. പരസ്പരമുള്ള പിന്തുണ തീര്‍ച്ചയായും ബന്ധത്തെ കൂടുതല്‍ ഊട്ടിയുറപ്പിക്കും.