New Update
അച്ഛന്‍ മകള്‍ക്കായി കുടപിടിച്ചു നല്‍കുന്നു, മകള്‍ ഓണ്‍ലൈന്‍ ക്ലാസ് കേള്‍ക്കുന്നു.. കാഴ്ചയിലെ കൗതുകം ഏറ്റെടുത്തു കഴിഞ്ഞു സോഷ്യല്‍മീഡിയ.
ഫാദേഴ്‌സ് ഡേയില്‍ ഹൃദയംതൊട്ടൊരു കാഴ്ചയാണ് സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരിക്കുന്നത്.
പെരുമഴയത്ത് വഴിയരികില്‍ ഓണ്‍ലൈന്‍ ക്ലാസ്സില്‍ പഠിക്കുകയാണ് ഒരു പെണ്‍കുട്ടി.മകള്‍ നനയാതിരിക്കാന്‍ അച്ഛന്‍ കുട പിടിച്ച് ചാരത്ത് നില്‍ക്കുകയാണ്.
ദക്ഷിണ കര്‍ണാടകയിലെ സുള്ളിയയില്‍ നിന്നും അകലെയുള്ള ബല്ലക ഗ്രാമത്തില്‍ നിന്നുള്ളതാണ് ഈ ചിത്രമാണിത്. ഓണ്‍ലൈനായി എസ്എസ്എല്‍സി ക്ലാസ് മകള്‍ കേള്‍ക്കുമ്പോള്‍ അച്ഛന്‍ നാരായണനാണ് കുട പിടിച്ചു നില്‍ക്കുന്നത്.
സുള്ളിയയില്‍ നിന്നുള്ള പത്രപ്രവര്‍ത്തകനായ മഹേഷ് പുച്ചപ്പാഡിയാണ് ചിത്രം പകര്‍ത്തിയത്. എല്ലാ ദിവസവും വൈകുന്നേരം 4 മണിയോടെ പെണ്‍കുട്ടി ഈ സ്ഥലത്ത് എത്തുമെന്നും അദ്ദേഹം ചിത്രത്തിനൊപ്പം വ്യക്തമാക്കുന്നു.