പഞ്ചാബില്‍ എ.എ.പി മന്ത്രി ഫൗജ സിങ് സരാരി രാജിവെച്ചു

author-image
Charlie
New Update

publive-image

ആം ആദ്മി പാര്‍ട്ടി  നേതാവ് ഫൗജ സിംഗ് സരാരി പഞ്ചാബ് മന്ത്രിസഭയില്‍ നിന്നും രാജിവച്ചു. അഴിമതി ആരോപണമുയര്‍ന്നതിനെ തുടര്‍ന്നാണ് രാജി. വ്യക്തിപരമായ കാര്യങ്ങളെ തുടര്‍ന്നാണ് രാജിയെന്നാണ് ഫൗജ സിങ് നല്‍കിയ വിശദീകരണം. ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയായിരുന്നു അദ്ദേഹം. പാര്‍ട്ടിയുടെ വിശ്വസ്തനായ പ്രവര്‍ത്തകനാണെന്നും അങ്ങനെ തന്നെ തുടരുമെന്നും രാജിക്കുശേഷം ഫൗജ സിംഗ് സരാരി വ്യക്തമാക്കി.

Advertisment

ജൂലൈയിലാണ് സരാരി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. സെപ്റ്റംബറില്‍ ഇദ്ദേഹത്തിനെതിരായ ഒരു ശബ്ദ സന്ദേശം വൈറലായിരുന്നു. ഫൗജ സിംഗ് സരാരിയും അദ്ദേഹത്തിന്റെ അടുത്ത സഹായി ടാര്‍സെം ലാല്‍ കപൂറും തമ്മിലുള്ള സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പാണ് പുറത്ത് വന്നിരുന്നത്.

ഭക്ഷ്യധാന്യം കടത്തുന്നവരെ കുടുക്കാനുള്ള പദ്ധതിയെ കുറിച്ചാണ് മന്ത്രി അതില്‍ പറഞ്ഞിരുന്നത്. അവരില്‍ നിന്നും പണം തട്ടാനുള്ള പദ്ധതിയെക്കുറിച്ചായിരുന്നു ശബ്ദരേഖ. എന്നാല്‍ ശബ്ദ സന്ദേശം വ്യാജമാണെന്നാണ് സരാരി അവകാശപ്പെട്ടത്.

Advertisment