ഫായിസ് സൈക്കിൾ ചവിട്ടുകയാണ്; തിരുവനന്തപുരത്തു നിന്ന് ലണ്ടനിലേയ്ക്ക്

author-image
സുനില്‍ പാലാ
Updated On
New Update

publive-image

ഫായിസ് സൈക്കിള്‍ ചവിട്ടുകയാണ്; തിരുവനന്തപുരത്തുനിന്ന് ലണ്ടനിലേക്ക്. 450 ദിവസമെടുത്ത് 30,000 കിലോമീറ്റര്‍ സൈക്കിള്‍ ചവിട്ടിയുള്ള സാഹസിക യാത്ര. നാലോ അഞ്ചോ മാസങ്ങള്‍ പിന്നിട്ട് ഫായിസ് ലണ്ടനില്‍ എത്തുമെന്ന് കരുതിയെങ്കില്‍ തെറ്റി; ഒന്നര വര്‍ഷം കഴിഞ്ഞ് 2024-ലെ ഫായിസിന്റെ സൈക്കിള്‍ച്ചക്രം ലണ്ടന്‍ വീഥികളിലുരുളൂ.

Advertisment

കോഴിക്കോട് തലക്കളത്തൂര്‍ കച്ചേരിവളപ്പില്‍ ഫായിസ് എന്ന 35 കാരന്റെ രണ്ടാം രാജ്യാന്തര യാത്രയാണിത്. 2018 ല്‍ സൈക്കിള്‍ കയറ്റം പഠിച്ച ഫായിസ് 2019 ല്‍ സിംഗപ്പൂരിലേക്ക് സൈക്കിള്‍ ചവിട്ടി. ഏഴ് രാജ്യങ്ങള്‍ കടന്ന് 8000 കിലോമീറ്റര്‍ പിന്നിട്ട് 104 ദിവസം കൊണ്ട് അന്ന് സിംഗപ്പൂരിലെത്തി.

സ്വതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷിക നാളായിരുന്ന കഴിഞ്ഞ ഓഗസ്റ്റ് 15 ന് തിരുവനന്തപുരത്തുനിന്ന് മന്ത്രി വി. ശിവന്‍കുട്ടി ഫ്‌ളാഗ് ഓഫ് ചെയ്ത യാത്ര കൊല്ലവും പത്തനംതിട്ടയും ആലപ്പുഴയും പിന്നിട്ട് ഇന്നലെ വൈകിട്ട് കോട്ടയത്തെത്തി. രാത്രിയോടെ ഇടുക്കി ജില്ലയുടെ അതിര്‍ത്തിയും കടന്നു. ഭക്ഷണവും ഉറക്കസ്ഥലവും കണ്ടെത്തുന്നതൊക്കെ സന്നദ്ധ സംഘടനകളുടെയും മറ്റ് അഭ്യുദയകാംക്ഷികളുടെയും സഹായത്തോടെയാണ്. സെപ്റ്റംബര്‍ 15 ഇന്ത്യ വിടുന്ന ഫായിസ് പാക്കിസ്ഥാനിലേക്ക് പോകുന്നില്ല. പകരം ഒമാനിലേക്കാണ് യാത്ര. ഇവിടെ നിന്ന് 35 രാജ്യങ്ങളിലൂടെ സൈക്കിള്‍ ചവിട്ടിയാണ് ഈ യുവാവ് ലണ്ടനിലെ ലക്ഷ്യസ്ഥാനത്തെത്തുക.

തലക്കളത്തുര്‍ കച്ചേരിവളപ്പിലെ അഷ്‌റഫ് - ഫൗസിയ ദമ്പതികളുടെ മകനാണ് ഫായിസ്. അസ്മിന്‍ ആണ് ഭാര്യ. എല്‍.പി.സ്‌കൂള്‍ വിദ്യാര്‍ത്ഥികളായ ഫസ്ഹിന്‍, ഐസ്‌വിന്‍ എന്നിവരാണ് മക്കള്‍.

യാത്രയെക്കുറിച്ച് ഫായിസിന്റെ പ്രതികരണം...

"'ലോക സമാധാനത്തിന്റെയും ആരോഗ്യ സംരക്ഷണത്തിന്റെയും പ്രകൃതിയെ ശുദ്ധമായി നിലനിര്‍ത്തുന്നതിന്റെയും (സീറോ കാര്‍ബണ്‍) മഹത്തായ സന്ദേശം ഉയര്‍ത്താനാണ് ഈ നീണ്ട യാത്രകൊണ്ട് ഞാന്‍ ലക്ഷ്യമിടുന്നത്. ലോകത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നിന്ന് സമാധാന സ്‌നേഹികളായ ഒരുപാട് സഹോദരങ്ങളുടെ സഹായം എന്റെ യാത്രയെക്കുറിച്ചറിഞ്ഞപ്പോള്‍ തന്നെ എനിക്ക് ലഭിച്ചു കഴിഞ്ഞു.

Advertisment