New Update
/sathyam/media/post_attachments/b4HjpWylFHOoDv6Pnikx.jpg)
ഹൈദരാബാദ്: മദ്യലഹരിയില്‍ സ്ഥിരമായി ഉപദ്രവിച്ചിരുന്ന അച്ഛനെ കൊലപ്പെടുത്തി പെണ്‍കുട്ടികള്‍. ഹൈദരാബാദിലാണ് സംഭവം നടന്നത്. 45കാരനാണ് കൊല്ലപ്പെട്ടത്. പതിനേഴും പതിനാറും വയസുള്ള പെണ്‍കുട്ടികളെ സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലെടുത്തു.
Advertisment
അച്ഛന്റെ ഉപദ്രവം സഹിക്കാന്‍ വയ്യാതായതോടെ കൊലപാതകം നടത്തുകയായിരുന്നുവെന്നാണ് ഇവരുടെ മൊഴി. ശാരീരികമായി മര്‍ദ്ദിക്കുകയും അസഭ്യം പറയുകയും പതിവായിരുന്നുവെന്ന് ഇവര്‍ പറയുന്നു.
മദ്യപിച്ചെത്തിയ പിതാവ് ഉറങ്ങുന്നതിനിടെ ശ്വാസം മുട്ടിച്ച് ഇവര്‍ കൊലപ്പെടുത്തുകയായിരുന്നു. എട്ടു മാസം മുമ്പാണ് പെണ്‍കുട്ടികളുടെ അമ്മ മരിച്ചുപോയത്. ഇവരെ ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ ഹാജരാക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us