മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതിയ്ക്ക് ഫെഡറല്‍ ബാങ്ക്-കുടുംബശ്രീ ധാരണ

ന്യൂസ് ബ്യൂറോ, കൊച്ചി
Wednesday, May 27, 2020

കൊച്ചി: മുഖ്യമന്ത്രിയുടെ സഹായ ഹസ്തം വായ്പാ പദ്ധതിയുടെ ഭാഗമായി കുടംബശ്രീ അംഗങ്ങള്‍ക്ക് വായ്പ വിതരണം ചെയ്യുന്നതിന് ഫെഡറല്‍ ബാങ്ക് കുടുംബശ്രീ മിഷനുമായി ധാരണാ പത്രം ഒപ്പുവെച്ചു.

 

കോവിഡ് കാരണമായുള്ള ലോക്ഡൗണ്‍ മൂലം കുടുംബങ്ങള്‍ക്കുണ്ടായ തൊഴില്‍, വരുമാന നഷ്ടം തുടങ്ങിയവ കണക്കിലെടുത്താണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് വായ്പ അനുവദിക്കുന്നത്.

അര്‍ഹരായ കുടുംബശ്രീ അംഗങ്ങള്‍ക്ക് ഉടനടി വായ്പാ സഹായം അനുവദിക്കുമെന്ന് ഫെഡറല്‍ ബാങ്ക് അറിയിച്ചു. പലിശ തുക സംസ്ഥാന സര്‍ക്കാര്‍ തിരികെ നല്‍കും.

×