Advertisment

കല്യാണത്തിന് താല്‍പര്യമില്ല; വിവാഹത്തിന് അഞ്ചു ദിവസം മുമ്പ് പ്രതിശ്രുത വധുവിനെ വരന്‍ കഴുത്ത് ഞെരിച്ച് കൊന്നു

New Update

ലക്‌നൗ: ഉത്തര്‍പ്രദേശിലെ മൊറാദാബാദില്‍ വിവാഹത്തിന് അഞ്ചു ദിവസം മുമ്പ് പ്രതിശ്രുത വധുവിനെ വരന്‍ കഴുത്ത് ഞെരിച്ച് കൊന്നു. പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ താല്‍പര്യമില്ലാത്തതിനിലാണ് കൊലപാതകം നടത്തിയതെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. വിവാഹത്തിന് അഞ്ചു ദിവസം മുമ്പാണ് യുവതിയുടെ മൃതദേഹം റോഡരികില്‍ കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.

Advertisment

publive-image

തിങ്കളാഴ്ച്ച യുവതിയെ പ്രതിശ്രുത വരനായ ജിതിന്‍ കല്യാണ വസ്ത്രങ്ങളെടുക്കാന്‍ പോകാനായി വിളിച്ചിരുന്നു. തുടര്‍ന്ന് രാവിലെ 11 മണിയോടെ യുവതിയെ അമ്മ അടുത്തുള്ള ബസ് സ്റ്റാന്‍ഡില്‍ എത്തിച്ചു. തുടര്‍ന്ന് യുവതി ജിതിനൊപ്പം വസ്ത്രങ്ങളെടുക്കാന്‍ പോകുകയായിരുന്നുവെന്ന് ബന്ധുവായ വിപിന്‍ പറയുന്നു.

പീന്നിട് ഉച്ചയ്ക്ക് 2.30ഓടെ യുവതിയുടെ മൃതദേഹം ഗ്രാമത്തിന് പുറത്തുള്ള റോഡില്‍ കിടക്കുന്നതായാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ജിതിനെ സന്ദര്‍ശിച്ച് മണിക്കൂറുകള്‍ക്ക് ശേഷമാണ് ടീനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ജിതിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചിരിക്കുകയാണ്.

ഇരുവരുടെയും പ്രണയ വിവാഹമാണെന്നും വിവാഹത്തിന് എതിര്‍പ്പുണ്ടായിരുന്നുവെങ്കില്‍ ജിതിന് നേരത്തെ പിന്മാറാമായിരുന്നുവെന്നും യുവതിയുടെ കുടുംബം പറയുന്നു. കൊലപാതകത്തിന് ജിതിനെ പ്രേരിപ്പിച്ചത് എന്താണെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.

murder case
Advertisment