തിരുവനന്തപുരം: ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ കപ്പ് ആര് നേടുമെന്ന കാത്തിരിപ്പിലാണ് ഫുട്‌ബോള്‍ പ്രേമികള്‍. അര്‍ജന്റീനയ്ക്കും ബ്രസീലിനും വേണ്ടി നിരവധി പേരാണ് സോഷ്യല്‍മീഡിയയില്‍ വടംവലി നടത്തുന്നത്. ഇപ്പോള്‍ ഇക്കാര്യത്തില്‍ തന്റെ കാഴ്ച്ചപ്പാട് എന്തെന്ന് വ്യക്തമാക്കുകയാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
/sathyam/media/post_attachments/mckrKU1lHBAiTTZZkSXL.jpg)
ഇത്തവണത്തെ ലോകകപ്പ് കീരിടം ബ്രസീല്‍ ചൂടുമെന്നാണ് സതീശന്‍ വ്യക്തമാക്കുന്നത്. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ കുറിപ്പിന് താഴെ കപ്പ് അര്‍ജന്റീന സ്വന്തമാക്കുമെന്ന് കുറിച്ചിരിക്കുകയാണ് ടിഎന്‍ പ്രതാപന്‍.
പ്രതിപക്ഷ നേതാവിന്റെ കുറിപ്പ് ഇങ്ങനെ
ബ്രസീൽ .. ബ്രസീൽ ആണ് എനിക്ക് എക്കാലത്തും മികച്ച ടീം. ഐതിഹാസികമായ തനിമയാണ് എന്നും ബ്രസീലിയൻ ഫുട്ബോളിനെ നിലനിർത്തുന്നത് . സവിശേഷമായൊരു ശൈലി ആരാധകരെ അവരുടെ മുന്നിലേക്ക് കൊണ്ടുവരുന്നു.
മഞ്ഞയും പച്ചയും നീലയും കലർന്ന ആ ജഴ്സി ഒരു അടയാളമാണ്. ബാല്യ കൗമാര കാലഘട്ടം മുതൽ ആ ജഴ്സി എനിക്കൊരു വൈകാരികതയാണ് . എന്റെ തലമുറ പെലെയെ ഒരു അനുഭവമായി മനസിൽ കൊണ്ട് നടന്നവരാണ്.
അതുകൊണ്ട് തന്നെ ബ്രസീൽ അല്ലാതെ മറ്റാര് എന്നൊരു ചോദ്യം പോലും മനസിലില്ല. ചരിത്രം ഉറങ്ങുന്ന മണ്ണാണ് ഖത്തർ . അവിടെ ലോകം ഒരു പന്തിന് ചുറ്റും ഓടി നടക്കും. ആ പന്ത് ലോകത്തെ ഏറ്റവും സുന്ദരമായതെല്ലാം സൃഷ്ടിക്കും.
/sathyam/media/post_attachments/0Yu79OGYy9IxhYmtLvnv.jpg)
ഇതിനു താഴെ കപ്പ് അർജന്റീനക്കുള്ളതാണ് സതീശാ… മെസ്സി ഖത്തർ ലോകകപ്പ് ഇങ്ങെടുക്കുവാ… വാമോസ് അർജന്റീന എന്നാണ് ടിഎന്‍ പ്രതാപന്‍ കുറിച്ചിരിക്കുന്നത്.
ഇത് നമ്മുടെ രണ്ടു പേരുടെയും സ്നേഹിതൻ സുരേഷ് ഗോപി തൃശൂരിങ്ങെടുക്കുകയാ എന്ന് പറഞ്ഞത് പോലെയാണ്. തൃശൂർ നിങ്ങളല്ലെ എടുത്തത്. അത് പോലെ കപ്പ് ബ്രസീലെടുക്കും പ്രതാപാ... കമന്റിന് പ്രതിപക്ഷ നേതാവ് മറുപടി നല്‍കിയത് ഇങ്ങനെ !