ക്രൊയേഷ്യയോട് തോറ്റ് ബ്രസീൽ; മൈതാനത്ത് വാവിട്ടു കരഞ്ഞ നെയ്മറെ ആശ്വസിപ്പിക്കാൻ എത്തിയത് ക്രൊയേഷ്യൻ നാലാം നമ്പർ കളിക്കാൻ പെരിസിക്കിന്റെ കുഞ്ഞു മകൻ; ഇതാണ് മനുഷ്വത്വം,ഇതാണ് സ്പോർട്സ്, ഇതാണ് യഥാർത്ഥ സ്പോർട്സ്മാൻ സ്പിരിറ്റ്! വൈറല്‍ കുറിപ്പ്‌

New Update

ഫുട്ബോൾ ലോകകപ്പ് 2022ൽ വെള്ളിയാഴ്ച രാത്രി ഒരു വലിയ അട്ടിമറി കണ്ടു. പെനാൽറ്റി ഷൂട്ടൗട്ടിൽ ക്രൊയേഷ്യയോട് തോറ്റാണ് ലോകകപ്പിലെ ഏറ്റവും വലിയ എതിരാളിയെന്ന് കരുതപ്പെടുന്ന ബ്രസീൽ ടീം ടൂർണമെന്റിൽ നിന്ന് പുറത്തായത്.

Advertisment

publive-image

ബ്രസീലിന്റെ ഈ തോൽവിക്ക് ശേഷം സ്റ്റേഡിയത്തിലുണ്ടായിരുന്ന ആയിരക്കണക്കിന് ആരാധകർ നിരാശരായി. അതേ മൈതാനത്ത് ടീമിന്റെ സ്റ്റാർ സ്‌ട്രൈക്കർ നെയ്മർ വാവിട്ടു കരയാൻ തുടങ്ങി. അദ്ദേഹത്തിന്റെ വൈകാരിക തകർച്ചയുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

തോല്‍വിയെ തുടര്‍ന്ന് പൊട്ടിക്കരഞ്ഞ നെയ്മറെ ആശ്വസിപ്പിക്കാനായി മൈതാനത്തേക്ക് ഓടിയെത്തിയ ഒരു കൊച്ചു കുട്ടിയെയും കണ്ടിരുന്നു. നെയ്മറെ ആശ്വസിപ്പിക്കാനായി ഓടിയെത്തിയത് ആരാണെന്നറിയണ്ടേ? ബ്രസിലീനെ തോല്‍പ്പിച്ച ക്രൊയേഷ്യയുടെ നാലാം നമ്പർ കളിക്കാൻ പെരിസിക്കിന്റെ മകൻ ലിയോ ആയിരുന്നു അത്. തന്റെ പിതാവിന്റെ ടീമിന്റെ എതിരാളിയായിരുന്നിട്ടു കൂടി നെയ്മറെ ആശ്വസിപ്പാക്കാനെത്തിയ കുട്ടിയെ അഭിനന്ദം കൊണ്ട് മൂടുകയാണ് സോഷ്യല്‍മീഡിയ.

ലിയോയെ അഭിനന്ദിച്ച് സോഷ്യല്‍മീഡിയയില്‍ വൈറലായ കുറിപ്പ് വായിക്കാം

അസൂയ തോന്നുന്നു ഇങ്ങനെ ഒരു മകനെ വളർത്തി വലുതാക്കിയ ആ അച്ഛനമ്മമാരോട്!
പറഞ്ഞത് നെയ്മറെ പറ്റി അല്ല. ക്രൊയേഷ്യയുടെ ജഴ്സി അണിഞ്ഞ ആ കുഞ്ഞു കുട്ടിയെ പറ്റി ആണ്. ക്രൊയേഷ്യൻ നാലാം നമ്പർ കളിക്കാൻ പെരിസിക്കിന്റെ മകൻ ലിയോ ആയിരുന്നു അത്.

അവൻ ബ്രസിൽ ആരാധകനല്ല. പകരം ബ്രസീലിനെ തോൽപിച്ച ക്രൊയേഷ്യ എന്ന രാജ്യക്കാരൻ ആണ്. ആ ടീമിൽ അവന്‍റെ അച്ഛനുമുണ്ട്. അവനു ചുറ്റും അവന്‍റെ രാജ്യക്കാർ ആനന്ദനൃത്തം ചവിട്ടുകയാണ്. അവർ അതികായരായ ബ്രസീലിനെ ആണ് തോല്പിച്ചത്!

publive-image

ലോകത്തിന്റെ കണ്ണുകൾ മുഴുവൻ അവരിലേക്കാനാണ്. അവിടെ തോൽക്കപെട്ടവന്റെ കണ്ണീരിനു വിലയില്ല.
എന്നിട്ടും അവന്‍റെ കണ്ണുകൾ പതിഞ്ഞത് പൊട്ടിക്കരയുന്ന നെയ്മറിലാണ്. അവൻ ആശ്വസിപ്പിക്കാൻ എത്തിയത് സ്വന്തം എതിരാളികളെ ആണ്.

ഇതാണ് മനുഷ്വത്വം!
ഇതാണ് സ്പോർട്സ്!
ഇതാണ് യഥാർത്ഥ സ്പോർട്സ്മാൻ സ്പിരിറ്റ്!

കുഞ്ഞേ, നീ നാളെ ആരായി തീരുമെന്ന് എനിക്കറിയില്ല.പക്ഷെ നീ എന്നും നല്ലൊരു മനുഷ്യൻ ആയിരിക്കും.
തീർച്ച!

Advertisment