New Update
സൂറിച്ച്: ഫിഫാ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇന്‍ഫാന്റിനോയുടെ ഫലം പോസിറ്റീവാകുകയായിരുന്നു.
Advertisment
കോവിഡിനെ തുടര്‍ന്നു അദ്ദേഹം പത്ത് ദിവസം ക്വാറന്റൈനില്‍ കഴിയുമെന്ന് ഫിഫ ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അദ്ദേഹവുമായി സമ്ബര്‍ക്കം പുലര്‍ത്തിയവരെല്ലാം പരിശോധനയ്ക്ക് വിധേയമാകണമെന്നും നിരീക്ഷണത്തില്‍ തുടരണമെന്നും ഫിഫ വൃത്തങ്ങള്‍ അറിയിച്ചു.