ഫി​ഫാ പ്ര​സി​ഡ​ന്‍റ് ജി​യാ​നി ഇ​ന്‍​ഫാ​ന്‍റി​നോ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

സ്പോര്‍ട്സ് ഡസ്ക്
Wednesday, October 28, 2020

സൂ​റി​ച്ച്‌: ഫി​ഫാ പ്ര​സി​ഡ​ന്‍റ് ജി​യാ​നി ഇ​ന്‍​ഫാ​ന്‍റി​നോ​യ്ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഇ​ന്‍​ഫാ​ന്‍റി​നോ​യു​ടെ ഫ​ലം പോ​സി​റ്റീ​വാ​കു​ക​യാ​യി​രു​ന്നു.

കോ​വി​ഡി​നെ തു​ട​ര്‍​ന്നു അ​ദ്ദേ​ഹം പ​ത്ത് ദി​വ​സം ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​മെ​ന്ന് ഫി​ഫ ഔ​ദ്യോ​ഗി​ക വാ​ര്‍​ത്താ​ക്കു​റി​പ്പി​ല്‍ അ​റി​യി​ച്ചു.

ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ അ​ദ്ദേ​ഹ​വു​മാ​യി സ​മ്ബ​ര്‍​ക്കം പു​ല​ര്‍​ത്തി​യ​വ​രെ​ല്ലാം പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക​ണ​മെ​ന്നും നി​രീ​ക്ഷ​ണ​ത്തി​ല്‍ തു​ട​ര​ണ​മെ​ന്നും ഫി​ഫ വൃ​ത്ത​ങ്ങ​ള്‍ അ​റി​യി​ച്ചു.

×