ഫിഫ വേൾഡ് കപ്പ് 2022 ലോഗോ പുറത്തിറങ്ങി, 24 നഗരങ്ങളില്‍ ഒന്നിച്ച് !

author-image
പ്രകാശ് നായര്‍ മേലില
Updated On
New Update

publive-image

ദോഹ : ഖത്തറിലെ പരമ്പരാഗത കമ്പളി ഷാളിൽ നിന്നാണ് ഫിഫ വേൾഡ് കപ്പ് 2022 ലെ ലോഗോയ്ക്കുള്ള പ്രേരണ ലഭിച്ചത്. ഖത്തറിന്റെ ദേശീയ പതാകയുടെ നിറമാണിതിനുപയോഗിച്ചിരിക്കുന്നത് . ലോഗോയുടെ ബാക്ക് ഗ്രൗണ്ടിന്റെ നിറം മെറൂണാണ്.

Advertisment

ഇന്ന് രാത്രി 8.22 നാണു ദോഹയിൽ ലോഗോ പുറത്തിറക്കിയത്. മുംബൈ ഉൾപ്പെടെ ലോകത്തെ 24 നഗരങ്ങളിലും ഇതോടൊപ്പം ലോഗോ അനാവരണം ചെയ്യപ്പെട്ടു.

2022 നവംബർ 21 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പ് ഫുട്ബാൾ മത്സരം നടക്കുക. ഇതാദ്യമായി ശൈത്യകാലമാണ് മത്സരത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്.

ഇതിനുമുൻപ് നടന്ന എല്ലാ ലോകകപ്പും വേനൽക്കാലത്തായിരുന്നു . ആദ്യമായാണ് ഒരു അറബ് രാജ്യത്തു ലോകകപ്പ് നടക്കുന്നത്. അന്ന് ഖത്തറിലെ താപനില 20 ഡിഗ്രിക്കടുത്തായിരിക്കുമെന്നു കണക്കാക്കുന്നു. ലോകകപ്പിൽ 32 ടീമുകൾ പങ്കെടുക്കും.

fifa cup futbol
Advertisment