സെക്കന്‍ഡ് ഷോ ഇല്ലാത്തതിനാല്‍ സിനിമാ മേഖല കടുത്ത പ്രതിസന്ധിയില്‍:തിയറ്ററുകളില്‍ സെക്കന്‍ഡ് ഷോയ്ക്ക് അനുമതി വേണമെന്നും ആവശ്യപ്പെട്ട് ഫിലിം ചേമ്പര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി

New Update

publive-image
തിരുവനന്തപുരം: സെക്കൻഡ് ഷോ ഇല്ലാത്തതിനാൽ സിനിമാ മേഖല കടുത്ത പ്രതിസന്ധിയിൽ ആണെന്നും തിയറ്ററുകളിൽ സെക്കൻഡ് ഷോയ്ക്ക് അനുമതി വേണമെന്നും ആവശ്യപ്പെട്ട് ഫിലിം ചേമ്ബർ മുഖ്യമന്ത്രിക്ക് കത്ത് നൽകി. വിനോദ നികുതിയിലേ ഇളവ് മാർച്ച്‌ 31നു ശേഷവും വേണമെന്നും ചേമ്ബർ കത്തിൽ ആവശ്യപ്പെട്ടു.

Advertisment

കുടുംബ പ്രേക്ഷകർ കൂടുതലും വരുന്നത് സെക്കൻഡ് ഷോയ്ക്കാണ്. കൊവിഡ് പ്രോട്ടോക്കോളുകൾ പാലിച്ചു കൊണ്ട് അമ്ബത് ശതമാനമെങ്കിലും ആളുകൾക്ക് അനുമതി നൽകി ഷോ അനുവദിക്കണമെന്ന് ആദ്യം മുതൽ സംഘടനകൾ ആവശ്യപ്പെട്ടുരുന്നു. എന്നാൽ ആരോഗ്യവകുപ്പാണ് ഇക്കാര്യത്തിൽ നിയന്ത്രണങ്ങൾ വേണമെന്ന് പറഞ്ഞത്.

നിലവിൽ ഇറങ്ങിയ സിനിമകൾക്ക് പോലും കളക്ഷൻ ഇല്ലെന്നും ഫിലിം ചേമ്ബറും നിർമാതാക്കളും പറയുന്നു. നാളെ മുതൽ നടത്താനിരുന്ന റിലീസുകൾ എല്ലാം തന്നെ കൂട്ടത്തോടെ മാറ്റിവച്ചിട്ടുണ്ട്.

ഇതോടെ മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റിന്റെ റിലീസിലും ആശയകുഴപ്പം തുടരുകയാണ്.

മാർച്ച്‌ 4ന് ചിത്രം തിയറ്ററിൽ എത്തുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നത്.

Advertisment