Advertisment

98 ശതമാനവും ഭേദമായി: ബെൽസ് പാൾസിയെ അതിജീവിച്ച് മിഥുൻ രമേശ്

author-image
ഫിലിം ഡസ്ക്
New Update

നടനും അവതാരകനുമായ മിഥുൻ രമേശ് മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ്. മിനി സ്‌ക്രീനിലും വെള്ളിത്തിരയിലും നിറഞ്ഞു നിൽക്കുന്ന മിഥുൻ അടുത്തിടെ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.

Advertisment

publive-image

മുഖത്തിന് താത്ക്കാലികമായി കോടൽ ഉണ്ടാകുന്ന ബെൽസ് പാൾസി എന്ന രോഗത്തിനാണ് മിഥുൻ ചികിത്സ തേടിയത്.ചിരിക്കുന്ന സമയത്ത് മുഖത്തിന്റെ ഒരു സൈഡ് അനക്കാൻ പറ്റുന്നില്ലെന്നും കണ്ണുകൾ താനേ അടഞ്ഞുപോകുന്ന അവസ്ഥയാണുള്ളതെന്നും വീഡിയോ പങ്കുവെച്ച് മിഥുൻ പറഞ്ഞിരുന്നു.

ഇപ്പോഴിതാ തന്റെ ആരോഗ്യാവസ്ഥയെ കുറിച്ച് പറഞ്ഞിരിക്കുകയാണ് താരം. ഒരു 98 ശതമാനത്തോളം നമ്മൾ റിക്കവറായി എന്ന് പറയാം. ഒരു രണ്ടു ശതമാനം കൂടിയുണ്ട്. അത് എല്ലാ ദിവസവും ഫിസിയോ തെറാപ്പി ചെയ്ത് മാറും. അതൊക്കെ ആയിട്ട് മുന്നോട്ട് പോവുകയാണ്.

അതിൽ വന്നോളും. ബാക്കി ഒക്കെ ഒരുവിധം നോർമലായി. സൈഡ് ഒക്കെ ശരിയായി. ഇനി ഒരു രണ്ടു ശതമാനം കൂടിയുണ്ടെന്നാണ് മിഥുൻ പറഞ്ഞത്. കഴിഞ്ഞ ദിവസമാണ് മിഥുൻ ആശുപത്രി വിട്ടത്. ഫിസിയോ തെറാപ്പി തുടരണമെന്നാണ് നിർദ്ദേശമെന്ന് മിഥുൻ അറിയിച്ചിരുന്നു.

Advertisment