05
Monday June 2023
കേരളം

എന്തിന് ശ്രീനാഥ്‌ ഭാസിയെ ടാർഗെറ്റ് ചെയ്യുന്നു? ‘കുണ്ടറ അണ്ടിയാപ്പീസ്’ ഭാസിയെ വച്ച് ഈ വര്‍ഷം ഇറക്കും: പിന്തുണയുമായി വിജയകുമാര്‍

ന്യൂസ് ബ്യൂറോ, കൊച്ചി
Sunday, April 30, 2023

കൊച്ചി: നടന്‍ ശ്രീനാഥ് ഭാസിക്കും, ഷെയിന്‍ നിഗത്തിനും സിനിമ സംഘടനകള്‍ ഏര്‍പ്പെടുത്തിയ വിലക്കിനെതിരെ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടനും, ചലച്ചിത്ര പ്രവര്‍ത്തകനുമായ വിജയകുമാര്‍ പ്രഭാകരന്‍. ശ്രീനാഥ് ഭാസി അഭിനയിക്കുന്ന കുണ്ടറ അണ്ടിയാപ്പീസ് എന്ന ചിത്രത്തിന്‍റെ കൊച്ചിയില്‍ നടന്ന വാര്‍ത്ത സമ്മേളനത്തിലാണ് വിജയകുമാര്‍ പ്രഭാകര്‍ ശ്രീനാഥ് ഭാസിയെ പിന്തുണച്ച് രംഗത്ത് എത്തിയത്.

ശ്രീനാഥ് ഭാസിയുമായി താന്‍ സിനിമ എടുക്കുമെന്ന് വിജയകുമാര്‍ പ്രഭാകര്‍ അറിയിച്ചു. താന്‍ ഭാസിയെ വച്ച് പടം ഈ വര്‍ഷം ഇറക്കും. ഭാസി മയക്കുമരുന്ന് ഉപയോഗിച്ചു എന്നൊന്നും ആര്‍ക്കും പറയാന്‍ പറ്റില്ല. ഇത്തരത്തില്‍ പറയുന്നവര്‍ സ്വയം തിരുത്തണം. ശ്രീനാഥ് പോലെയുള്ള ഒരു കഴിവുള്ള നടനെ വെറുതെ ഇരുത്തുന്നത് ശരിയല്ല. ആറ്റിറ്റ്യൂഡ് നോക്കി ഒരിക്കലും ആളുകളെ മാറ്റി നിര്‍ത്തരുത്.

ശ്രീനാഥ് ഭാസി കഴിഞ്ഞ ദിവസം അഭിനയിക്കേണ്ടതായിരുന്നു. എന്നാല്‍ ഞങ്ങള്‍ വേണ്ടെന്ന് തീരുമാനിച്ചു. ശ്രീനാഥ് ഭാസിയെക്കുറിച്ച് പറയുന്ന കാര്യത്തില്‍ വാസ്തവമുണ്ടോ എന്ന കാര്യം പറയുന്ന സംഘടനകളാണ് വ്യക്തമാക്കേണ്ടത്. അവര്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ നമ്മളെ ബാധിക്കുന്നതല്ല. പക്ഷെ തല്‍ക്കാലം ഷൂട്ടിംഗ് നിര്‍ത്തി. അതില്‍ എട്ടുലക്ഷം രൂപ നഷ്ടമാണ്. എന്നാല്‍ ഇപ്പോള്‍ പരാതിയൊന്നും ഇല്ല. ഭാസിയെ വച്ച് ഷൂട്ട് ചെയ്യാനെ പറ്റാത്ത അവസ്ഥയുണ്ടായാല്‍ പകരം നടനെ ആലോചിക്കും.

എന്നാല്‍ ഇപ്പോള്‍ ഭാസി ഈ പടത്തില്‍ അഭിനയിക്കണമെന്നും, ഭാസിക്ക് ഈ പടത്തില്‍ അഭിനയിക്കണമെന്നും ആഗ്രഹമുണ്ട്. മെയ് 5 വരെ ഭാസി ഫ്രീ അയതിനാലാണ് ഷൂട്ട് വച്ചത്. എന്നാല്‍ ചിലര്‍ ഇങ്ങനെയൊരു പ്രശ്നം ഉണ്ടെന്ന് പറഞ്ഞപ്പോള്‍ മാറ്റിവച്ചതാണ്. ഭാസി മറ്റൊരു ഡേറ്റ് തരും എന്നാണ് കരുതുന്നത് -വിജയകുമാര്‍ പ്രഭാകര്‍ പറയുന്നു.

More News

കുവൈറ്റ് സിറ്റി: മൂന്ന് വർഷത്തിനിടെ മൂന്നാമത്തെ പാർലമെന്റ് തെരഞ്ഞെടുപ്പിനൊരുങ്ങി കുവൈറ്റ്. കു​വൈ​റ്റി​ലെ സാ​മ്പ​ത്തി​ക വി​ക​സ​നം ഏ​റെ​ക്കു​റെ സ്തം​ഭി​പ്പി​ച്ച നി​ല​യ്ക്കാ​ത്ത രാ​ഷ്‌​ട്രീ​യ ത​ർ​ക്ക​ങ്ങ​ൾ​ക്കു​ശേ​ഷം നാ​ളെ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് കു​വൈ​റ്റി​ന്‍റെ 60 വ​ർ​ഷ​ത്തെ പാ​ർ​ല​മെ​ന്‍റ​റി ജ​നാ​ധി​പ​ത്യ​ത്തി​ലെ ഏ​റ്റ​വും നി​ർ​ണാ​യ​ക​മാ​കും. തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. 7.96 ലക്ഷം വോട്ടർമാരാണ് കുവൈറ്റിലുള്ളത്. 15 വനിതകൾ ഉൾപ്പെടെ 207 സ്ഥാനാർഥികളാണ് ഇത്തവണ മത്സരിക്കുന്നത്. അഞ്ച് മണ്ഡലങ്ങളിൽ നിന്നായി 10 പേർ വീതം ആകെ 50 പേരെയാണ് പാർലമെന്റിലേക്ക് […]

തിരുവനന്തപുരം : കേരളത്തിന്റെ സാങ്കേതിക പുരോഗതിയിലെ ഒരു സുപ്രധാന നാഴികക്കല്ലിനപ്പുറം, മുഖ്യമന്ത്രി പിണറായി വിജയനുമായി സംവദിക്കാനുള്ളൊരു വേദിയായി മാറി കെഫോൺ ഉദ്‌ഘാടനചടങ്ങ്. സമൂഹത്തിലെ വ്യത്യസ്ത മേഖലകളെ പ്രധിനിധീകരിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട കെഫോൺ ഉപഭോക്താക്കളാണ് മുഖ്യമന്ത്രിയോട് ഓൺലൈനായി സംവദിച്ചത്. നിലമ്പൂർ മണ്ഡലത്തിലെ അമരമ്പലം പഞ്ചായത്തിൽ നിന്നുള്ള നഴ്സിംഗ് വിദ്യാർഥിനി വിസ്മയ, വയനാട് ജില്ലയിലെ പന്തലാടിക്കുന്ന് ആദിവാസി കോളനി നിവാസികൾ, തിരുവനന്തപുരം ഒറ്റശേഖരമംഗലം എൽ.പി സ്കൂൾ വിദ്യാർഥികൾ, കോട്ടയം കൂവപ്പള്ളി വില്ലേജ് ഓഫീസ് അധികൃതർ എന്നിവരാണ് കെ ഫോൺ ഇന്റർനെറ്റ് കണക്ഷൻ […]

    തിരുവനന്തപുരം: എ.ഐ ക്യാമറ വഴി ആദ്യ ദിവസം കണ്ടെത്തിയത് 28,891 നിയമലംഘനങ്ങൾ. ഇന്ന് രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെയുള്ള കണക്കാണ് ഇത്. ഏറ്റവും കൂടുതൽ നിയമലംഘനം കണ്ടെത്തിയത് കൊല്ലം ജില്ലയിലാണ്. ഇവിടെ മാത്രം 4778 നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും കുറവ് മലപ്പുറം ജില്ലയിലാണ്. ഇവിടെ 545 നിയമലംഘനങ്ങളാണ് അഞ്ച് മണിവരെ കണ്ടെത്തിയത്. തിരുവനന്തപുരം-4362, പത്തനംതിട്ട-1177, ആലപ്പുഴ-1288, കോട്ടയം-2194, ഇടുക്കി-1483, എറണാകുളം-1889, തൃശൂർ-3995, പാലക്കാട്-1007, കോഴിക്കോട്-1550, വയനാട്-1146, കണ്ണൂർ-2437, കാസർകോട്-1040 എന്നിങ്ങനെയാണ് മറ്റു […]

തി​രു​വ​ന​ന്ത​പു​രം: ലോ​ക കേ​ര​ള സ​ഭ ഭൂ​ലോ​ക ത​ട്ടി​പ്പാ​ണെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ. ക​ഴി​ഞ്ഞ നാ​ലു കേ​ര​ള സ​ഭ കൊ​ണ്ട് നാ​ടി​ന് ഒ​രു ഗു​ണ​വും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ന്ത്രി​മാ​രും പ​രി​വാ​ര​ങ്ങ​ൾ​ക്കും വി​ദേ​ശ​ത്തു പോ​യി പ​ണം കൊ​ള്ള​യ​ടി​ക്കാ​നു​ള്ള മാ​ർ​ഗം മാ​ത്ര​മാ​ണ് ലോ​ക കേ​ര​ള സ​ഭ. കോ​ടി​ക്ക​ണ​ക്കി​നു രൂ​പ ഖ​ജ​നാ​വി​ൽ​നി​ന്നു ചെ​ല​വാ​ക്കി​യി​ട്ട് ഒ​രു വ്യ​വ​സാ​യി പോ​ലും കേ​ര​ള​ത്തി​ൽ മു​ത​ൽ മു​ട​ക്കാ​ൻ വ​ന്നി​ട്ടി​ല്ലെ​ന്നും സു​രേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. ലോ​​​ക കേ​​​ര​​​ള​​​സ​​​ഭ​​​യു​​​ടെ അ​​​മേ​​​രി​​​ക്ക​​​ൻ മേ​​​ഖ​​​ലാ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന് ആ​​​റു കോ​​​ടി രൂ​​​പ​​​യാ​​​ണ് ചെ​​​ല​​​വു […]

തലവടി: ആദ്യകാല വസ്ത്രവ്യാപാരിയും ജോളി ടെക്സ്റ്റയിൽസ് ഉടമയുമായ മണക്ക് പുത്തൻ പറമ്പിൽ ബാബു എം ചാക്കോ (71) അന്തരിച്ചു.സംസ്കാര ശുശ്രൂഷ ജൂൺ 7 ബുധനാഴ്ച രാവിലെ 10.30ന് വീട്ടിൽ ആരംഭിച്ച് 11.30ന് തലവടി കുന്തിരിക്കൽ സെൻ്റ് തോമസ് സി.എസ്.ഐ പള്ളിയിൽ. ഭാര്യ:കുന്നംകുളം പുലികോട്ടിൽ കുടുംബാംഗം ഡെയ്സി. മക്കൾ: ജുനു, ജുബിൻ, ജിബി, മരുമക്കൾ:പുല്ലാട് ഓവനാലിൽ ജോജി, കോട്ടയം താഴത്തങ്ങാടി കൊച്ചേട്ട് താരിക, അടൂർ സിബി വില്ലയിൽ സിബി.

അരൂര്‍: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് യുവതിയെ ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവിനെ അരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് പുത്തന്‍ പുരക്കല്‍ ലതിക ഉദയന്റെ മകള്‍ നീതുമോള്‍(33) ആണ് മരിച്ചത്.ഭര്‍ത്താവിന്റെ വീടായ അരൂര്‍ പള്ളിയറക്കാവ് അമ്പലത്തിന് കിഴക്ക് കാക്കപ്പറമ്പില്‍ വീട്ടില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. നീതുമോളുടെ അമ്മയുടെ പരാതിയിലാണ് ഭര്‍ത്താവ് കെ.എസ്. ഉണ്ണിയെ അറസ്റ്റ് ചെയ്തത്. 2011ലായിരുന്നു ഇവരുടെ വിവാഹം. അന്ന് മുതല്‍ സൗന്ദര്യം പോര എന്ന് പറഞ്ഞ് […]

കണ്ണൂർ: 8 വയസുകാരിയെ പീഡിപ്പിച്ച യുവാവിന് 83 വർഷം തടവ്. പുളിങ്ങോം പാലാന്തടം സ്വദേശി രമേശൻ (32) നെയാണ് തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജ് ആർ.രാജേഷ് ശിക്ഷിച്ചത്. ഒരു ലക്ഷത്തി പതിനഞ്ചായിരം രൂപ പിഴയും വിധിച്ചു. 2018 ൽ ആണ് പീഡനം നടന്നത്.

മിമിക്രി കലാകാരനും ഹാസ്യ നടനുമായ കൊല്ലം സുധിയുടെ ആകസ്മിക നിര്യാണത്തിൽ കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്‌റൈൻ ആദരാഞ്ജലികൾ അർപ്പിച്ചു. കുടുംബത്തിന്റെയും നാടിനെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും, കഷ്ടപ്പാടുകൾക്കിടയിലും കലയെ സ്നേഹിച്ചു, കലക്ക് വേണ്ടി ജീവിതം സമർപ്പിച്ച വ്യക്തിയായിരുന്നു കൊല്ലം സുധിയെന്നു നേതാക്കൾ അനുസ്മരിച്ചു. നിരവധിയായ ടിവി, സ്റ്റേജ് ഷോ യിലൂടെ കാണിക്കളെ ചിരിപ്പിച്ച കൊല്ലം സുധി അഭിനയ രംഗത്ത് തന്റെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്തി മുന്നേറുന്നതിനിടയിൽ വളരെ പെട്ടന്ന് ഉണ്ടായ ഈ നഷ്ടം കലാ കേരളത്തിനും പ്രത്യേകിച്ച് […]

കേരളത്തിന്റെ പ്രളയകാലം പുനരാവിഷ്കരിച്ചുകൊണ്ട് ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 മലയാള സിനിമയിൽ ചരിത്ര നേട്ടം സൃഷ്ടിച്ചിരിക്കുകയാണ്. കേരളത്തിലെ ജനങ്ങൾ സാക്ഷിയായ പെരുമഴയും വെള്ളപ്പൊക്കവും അതിൽ മൽസ്യത്തൊഴിലാളികൾ നടത്തിയ ഇടപെടലുകളുമൊക്കെയാണ് ചിത്രം ഉൾക്കൊണ്ടിരിക്കുന്നത്. അണിയറയിൽ പകരംവെക്കാനാവാത്ത അഭിനയമികവ് കൊണ്ട് വേറിട്ട് നിൽക്കുകയായിരുന്നു ടോവിനോ തോമസ് ,കുഞ്ചാക്കോ ബോബൻ,ആസിഫ്അലി ,ലാൽ തുടങ്ങിയവർ അവതരിപ്പിച്ച കഥാപാത്രങ്ങൾ. ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ നിന്നും 169.79 കോടി നേട്ടമാണ് ചിത്രം വാരി കൂട്ടിയത്. 144.45 കോടി നേട്ടവുമായി രണ്ടാം സ്ഥാനത്തു നിൽക്കുന്നത് 2016ൽ […]

error: Content is protected !!