Advertisment

തമിഴ്, തെലുങ്ക് സിനിമകളിലെ നിറസാന്നിധ്യം, നിജമഗിരത് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയന്‍: ശരത് ബാബു വിടവാങ്ങുമ്പോള്‍..

author-image
ഫിലിം ഡസ്ക്
New Update

ഹൈദരാബാദ്: തെന്നിന്ത്യന്‍ നടന്‍ ശരത് ബാബു അന്തരിച്ചു. 71 വയസായിരുന്നു. അണുബാധയെ തുടര്‍ന്ന് ഹൈദരാബാദിലെ എഐജി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. തമിഴ്, തെലുങ്ക് സിനിമകളില്‍ ശ്രദ്ധേയനായ താരം മലയാളം സിനിമയിലും അഭിനയിച്ചിട്ടുണ്ട്.

Advertisment

publive-image

ഈ മാസം ആദ്യമാണ് അണുബാധയെ തുടര്‍ന്ന് ശരത് ബാബുവിനെ ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഏറെ നാളായി അസുഖ ബാധിതനായ അദ്ദേഹം ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മെയ് മൂന്നിന് ശരത് മരിച്ചതായി വ്യാജ വാര്‍ത്ത പ്രചരിച്ചിരുന്നു. തുടര്‍ന്ന് നടന്‍ കമല്‍ ഹാസന്‍ ഉള്‍പ്പടെ നിരവധി പേരാണ് ആദരാഞ്ജലികള്‍ അര്‍പ്പിച്ചത്. എന്നാല്‍ അതിനുപിന്നാലെ വാര്‍ത്ത തെറ്റാണെന്ന് വ്യക്തമാക്കിക്കൊണ്ട് സഹോദരി രംഗത്തെത്തുകയായിരുന്നു.

തമിഴ്, തെലുങ്ക് സിനിമകളിലെ നിറസാന്നിധ്യമായിരുന്ന അദ്ദേഹം 200ഓളം സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. ശരപഞ്ചരം, ധന്യ, ഡെയ്‌സി എന്നിവയാണ് ശരത് അഭിനയിച്ച മലയാളം സിനിമകള്‍. ഹിന്ദി സിനിമയിലും അദ്ദേഹം വേഷമിട്ടിട്ടുണ്ട്. 1973ളാണ് സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. 1978ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം നിഴല്‍ നിജമഗിരത് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധേയനാകുന്നത്.

Advertisment