ചലച്ചിത്ര നിര്‍മ്മാതാവ് വി. സ്വാമിനാഥന്‍ കൊവിഡ് ബാധിച്ച് മരിച്ചു

ഫിലിം ഡസ്ക്
Monday, August 10, 2020

ചെന്നൈ: തമിഴ് ചലച്ചിത്ര നിര്‍മ്മാതാവ് വി. സ്വാമിനാഥന്‍ (67) കൊവിഡ് ബാധിച്ച് മരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

തമിഴ്‌നാട്ടിലെ പ്രശസ്ത പ്രൊഡക്ഷന്‍ ഹൗസായ ലക്ഷ്മി മൂവി മേക്കേഴ്‌സിന്റെ ഉടമകളില്‍ ഒരാളായിരുന്നു സ്വാമിനാഥന്‍. ലളിതയാണ് ഭാര്യ. അശോക്, നടന്‍ അശ്വിന്‍ എന്നിവരാണ് മക്കള്‍.

×